

ടാറ്റാ മോട്ടോഴ്‌സിനു പിന്നാലെ പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയും ഡിസംബറിലെ വില്‍പ്പനയില്‍ ഇടിവു നേരിട്ടതിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ഹ്യുണ്ടായുടെ ആകെ വില്‍പ്പന 9.9 ശതമാനമാണ് കുറഞ്ഞത്. കയറ്റുമതി, ആകെ വില്‍പ്പന എന്നിവ അടക്കമുളള മേഖലകളില്‍ ഡിസംബര്‍ മാസം ഉണ്ടായ തളര്‍ച്ചയുടെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 55,638 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 50,135 ആയി കുറഞ്ഞു. അവലോകന മാസത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 9.8 ശതമാനം ഇടിഞ്ഞ് 37,953 യൂണിറ്റായി. 2018 ലെ ഇതേ കാലയളവില്‍ വിറ്റത് 42,093 യൂണിറ്റുകളായിരുന്നു.കമ്പനിയുടെ കയറ്റുമതി 10.06 ശതമാനം കുറഞ്ഞ് 12,182 യൂണിറ്റായി. 2018 ഡിസംബറില്‍ വിദേശത്തേക്ക് കയറ്റി അയച്ചത് 13,545 യൂണിറ്റുകളായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine