ഹ്യുണ്ടായ് വെന്യുവിന് കേരളത്തിലും മികച്ച പ്രതികരണം ഇന്ത്യയില്‍ ബുക്കിംഗ് 17,000 കവിഞ്ഞു

മികച്ച പ്രതികരണവുമായി വിപണിയില്‍ മുന്നേറുകയാണ് ഹ്യുണ്ടായിയുടെ ചെറു എസ്.യു.വിയായ ഹ്യുണ്ടായ് വെന്യൂ. 17,000ത്തിലേറെ ബുക്കിംഗ് ആണ് ഇതുവരെ വെന്യു രാജ്യത്ത് നേടിയിരിക്കുന്നത്. ഇതില്‍ 15,000ത്തോളം ബുക്കിംഗ് വാഹനം എത്തുന്നതിന് മുമ്പേ ലഭിച്ചു. വെന്യു ഇന്ത്യയില്‍ അവതരിച്ചിച്ചശേഷം മൂന്ന് ദിവസം കൊണ്ട് 2000ത്തോളം ബുക്കിംഗ് കൂടുതലായി നേടാനായി.

കേരളത്തിലും ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളില്‍ മികച്ച പ്രതികരണമാണ് വെന്യുവിന് ലഭിക്കുന്നത്. ''20 ദിവസം കൊണ്ട് 900 ബുക്കിംഗ് കേരളത്തില്‍ നേടാനായി. 5500ഓളം അന്വേഷണങ്ങളാണ് കേരളത്തിലെ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളില്‍ വന്നത്. അടുത്തകാലത്ത് ലഭിച്ചതില്‍വെച്ച് ഏറ്റവും മികച്ച ബുക്കിംഗ് ആണിത്. പ്രീമിയം വിഭാഗത്തില്‍പ്പെടുത്താവുന്ന ഒരു വാഹനത്തിന് ഇത്രത്തോളം ബുക്കിംഗ് ലഭിച്ചെന്നത് നേട്ടം തന്നെയാണ്. ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സേഫ്റ്റി, സെക്യൂരിറ്റി, കണ്‍വീനിയന്‍സ് എന്നീ മൂന്ന് ആവശ്യങ്ങള്‍ ഈ വാഹനം നിറവേറ്റുന്നുവെന്നതാണ് ഇതിന് കാരണം. കൂടാതെ ആകര്‍ഷകമായ വിലയും.'' പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി.പറയുന്നു.

80,000ത്തോളം പേര്‍ വാഹനം വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കേരളത്തിലെ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലും കോമ്പാക്റ്റ് എസ്.യു.വിയോട് വര്‍ധിച്ചുവരുന്ന ഉപഭോക്താക്കളുടെ താല്‍പ്പര്യമാണ് ഇത് പ്രകടമാകുന്നത്.

ആധുനിക സാങ്കേതികവിദ്യയോടെ എത്തിയിരിക്കുന്ന വെന്യു ആദ്യത്തെ കണക്റ്റഡ് കാറാണ്. മാരുതി സുസുക്കി വിതാര ബ്രെസ്സ, മഹീന്ദ്ര എക്‌സ്.യു.വി 300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സണ്‍ എന്നിവയാണ് വെന്യുവിന്റെ മുഖ്യ എതിരാളികള്‍.

Related Articles
Next Story
Videos
Share it