

കമ്പനികളില്‍ നിന്ന് ഡീലര്‍മാരിലേക്കുള്ള യാത്രാവാഹനങ്ങളുടെ വിതരണം (Dispatches) സെപ്റ്റംബറില്‍ നാല് ശതമാനം വര്‍ധിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം 3,56,752 വാഹനങ്ങള്‍ ഡീലര്‍മാരിലെത്തിയെങ്കില്‍ ഇക്കുറിയിത് 4.4 ശതമാനം വര്‍ധിച്ച് 3,72,458 എണ്ണമായി വര്‍ധിച്ചെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം (Society of Indian Automobile Manufacturers) പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഏഴ് ശതമാനവും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 20,25,993 ബൈക്കുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇക്കൊല്ലം ഇത് 21,60,889 എണ്ണമായി വര്‍ധിച്ചു.
കഴിഞ്ഞ മാസം മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചതായി സിയാമിന്റെ കണക്ക് പറയുന്നു. 2024 സെപ്റ്റംബറില്‍ 79,683 മുച്ചക്ര വാഹനങ്ങള്‍ ഡീലര്‍മാരുടെ അടുത്തെത്തിയപ്പോള്‍ ഇക്കുറി 5.5 വര്‍ധിച്ച് 84,077 എണ്ണമായി.
പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതലാണ് നിലവില്‍ വന്നത്. അതിന് ശേഷം സെപ്റ്റംബറില്‍ ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് ഈ നിരക്കില്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ എല്ലാ കാറ്റഗറികളിലും സെപ്റ്റംബറിലെ ഉയര്‍ന്ന വില്‍പ്പന റെക്കോഡ് നേടാന്‍ കഴിഞ്ഞെന്ന് സിയാം പ്രസിഡന്റ് ശേലേഷ് ചന്ദ്ര പറഞ്ഞു. വാഹനങ്ങളുടെ ജി.എസ്.ടി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചരിത്രപരമായിരുന്നു. തുടര്‍ മാസങ്ങളിലും ഇന്ത്യന്‍ വാഹന വിപണി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് സിയാമിന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വാഹന വില്‍പ്പന കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. ഈ കാലയളവില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 1.5 ശതമാനം കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ 10,55,137 യാത്രാ വാഹനങ്ങള്‍ ഡിസ്പാച്ച് ചെയ്തിരുന്നു. ഇക്കുറിയിത് 10,39,200 യൂണിറ്റുകളായി കുറഞ്ഞു. എന്നാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പകണക്കുകളില്‍ വര്‍ധനയുണ്ട്. ഏഴ് ശതമാനം വളര്‍ച്ചയോടെ രണ്ടാം പാദത്തില്‍ 55,62,077 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയതായും കണക്കുകള്‍ പറയുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനമാണ് വര്‍ധിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine