BS-VII 2029 മുതൽ: ബ്രേക്ക് പൊടി മലിനീകരണം മുതൽ EV ബാറ്ററി വരെ; പുതിയ വാഹന ചട്ടങ്ങളിൽ എന്തൊക്കെ മാറും? വില കൂടുമോ?

ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് 5 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ വരെ കുറഞ്ഞത് 75% ബാറ്ററി ശേഷിയും, തുടർന്ന് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കി.മീ വരെ 67% ശേഷിയും നിർബന്ധമാക്കാന്‍ കരട് നിർദ്ദേശം
pollution standards for passenger vehicles
Image courtesy: Canva
Published on: 

കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ഭേദഗതി ചെയ്തുകൊണ്ട് ഭാരത് സ്റ്റേജ് VII (BS-VII) വാഹന മലിനീകരണ നിയന്ത്രണ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. പാസഞ്ചർ വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം കൂടുതൽ കർശനമായി നിയന്ത്രിക്കാനും എക്‌സ്‌ഹോസ്റ്റ് അല്ലാത്ത മറ്റ് മലിനീകരണങ്ങൾ തടയാനുമാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രധാന കരട് നിർദ്ദേശങ്ങൾ:

കർശന മലിനീകരണ തോത്: നൈട്രജൻ ഓക്സൈഡ്, പാർട്ടിക്യുറേറ്റ് മാറ്റർ തുടങ്ങിയ ദോഷകരമായ വാതകങ്ങളുടെ പുറന്തള്ളൽ പരിധി കൂടുതൽ കുറയ്ക്കും.

റോഡ് പരിശോധന (RDE): ലാബിലെ പരിശോധനയ്ക്ക് പുറമെ വാഹനം റോഡിൽ ഓടുമ്പോഴുള്ള യഥാർത്ഥ മലിനീകരണ തോത് അളക്കും.

ബ്രേക്ക് പൊടിപടല നിയന്ത്രണം: ബ്രേക്ക് ചെയ്യുമ്പോൾ പുറന്തള്ളപ്പെടുന്ന സൂക്ഷ്മ കണങ്ങൾക്ക് 2031 ഏപ്രിൽ മുതൽ പരിധി നിശ്ചയിക്കും.

ഇവി ബാറ്ററി ശേഷി: ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് 5 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ വരെ കുറഞ്ഞത് 75% ബാറ്ററി ശേഷിയും, തുടർന്ന് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കി.മീ വരെ 67% ശേഷിയും നിർബന്ധമാക്കും.

എൻവയോൺമെന്റൽ വെഹിക്കിൾ പാസ്‌പോർട്ട്: ഇന്ധന-വൈദ്യുതി ഉപഭോഗവും ബാറ്ററി ആരോഗ്യവും വ്യക്തമാക്കുന്ന ഡിജിറ്റൽ പാസ്‌പോർട്ട് സംവിധാനം നിർദ്ദേശിക്കുന്നു.

നടപ്പാക്കൽ സമയക്രമം: 2029 ഏപ്രിൽ 1 മുതൽ പാസഞ്ചർ വാഹനങ്ങൾക്ക് BS-VII മാനദണ്ഡങ്ങൾ ഘട്ടങ്ങളായി നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു. 2030 ഏപ്രിൽ 1 മുതൽ റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) പരിശോധനയും, 2031 ഏപ്രിൽ 1 മുതൽ ബ്രേക്ക് കണികാ നിയന്ത്രണവും ബാധകമാകും.

നിർമ്മാതാക്കളെയും വാങ്ങുന്നവരെയും എങ്ങനെ ബാധിക്കും?

വാഹന നിർമ്മാതാക്കൾക്ക്: പുതിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, പരിശോധനകൾ, കംപ്ലയൻസ് നടപടികൾ എന്നിവയ്ക്കായി കമ്പനികൾക്ക് അധിക തുക നിക്ഷേപിക്കേണ്ടി വരും.

വാങ്ങുന്നവർക്ക്: നിര്‍മ്മാണ-കംപ്ലയൻസ് ചെലവുകൾ ഉയരുന്നത് വാഹനങ്ങളുടെ വിപണി വില വർദ്ധിക്കാൻ ഇടയാക്കിയേക്കാം, എന്നാൽ അന്തിമ ചട്ടങ്ങൾ പുറത്തുവന്ന ശേഷമേ കൃത്യമായ വില വ്യതിയാനം വ്യക്തമാകൂ.

പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നുമുള്ള നിർദ്ദേശങ്ങളും എതിർപ്പുകളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com