ഇവി കാര്‍ വില്പന പറപറക്കുന്നു! സെപ്റ്റംബറില്‍ 35,995 യൂണിറ്റ്, ടാറ്റയ്ക്ക് 41% വിപണി വിഹിതം; ടുവീലര്‍ രജിസ്ട്രേഷന്‍ 15 ലക്ഷം കടന്നു

7,353 യൂണിറ്റായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടാറ്റ മോട്ടോഴ്‌സ് വിറ്റത്. ഇൗ മാസം 101 ശതമാനം വര്‍ധന
ഇവി കാര്‍ വില്പന പറപറക്കുന്നു! സെപ്റ്റംബറില്‍ 35,995 യൂണിറ്റ്, ടാറ്റയ്ക്ക് 41% വിപണി വിഹിതം; ടുവീലര്‍ രജിസ്ട്രേഷന്‍ 15 ലക്ഷം കടന്നു
Published on: 

രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിക്ക് കരുത്തേകി സെപ്റ്റംബറിലെ വില്‍പന കണക്കുകള്‍. 15ലേറെ ഇവി കാര്‍ നിര്‍മാതാക്കളെല്ലാം ചേര്‍ന്ന് 35,995 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 94 ശതമാനമാണ് വര്‍ധന. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇവി വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. തുടര്‍ച്ചയായ നാലാം മാസമാണ് ഇവി വില്‍പന 30,000 യൂണിറ്റുകള്‍ക്ക് മുകളിലാകുന്നത്.

മുന്‍ മാസങ്ങളിലേതു പോലെ ടാറ്റ മോട്ടോഴ്‌സ് ആണ് സെപ്റ്റംബറിലും വിപണിയിലെ വമ്പന്മാര്‍. 41 ശതമാനം വിപണി വിഹിതത്തോടെ 14,769 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസൂക്കിയെ പിന്തള്ളി കിയ മോട്ടോഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറിയെന്നതാണ് പ്രധാന മാറ്റം.

കമ്പനികള്‍ക്കെല്ലാം നേട്ടം

7,353 യൂണിറ്റായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടാറ്റ മോട്ടോഴ്‌സ് വിറ്റത്. ഈ മാസം 101 ശതമാനം വര്‍ധന. ജൂലൈയില്‍ വിറ്റ 14,388 യൂണിറ്റുകളുടെ പ്രതിമാസ വില്‍പന റെക്കോഡും ടാറ്റ മറികടന്നു. ഇവി കാര്‍ വിപണിയില്‍ ടാറ്റയുടെ വിപണി വിഹിതം 41.03 ശതമാനമാണ്. 2025 സെപ്റ്റംബറില്‍ ഇത് 39.70 ശതമാനമായിരുന്നു. നെക്‌സോണ്‍ ഇവി, ടിയാഗോ, പഞ്ച് മോഡലുകളും വില്‍പന ഉയരാന്‍ സഹായിച്ചു.

മഹീന്ദ്ര സെപ്റ്റംബര്‍ വില്‍പനയില്‍ 96 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. 7,779 ഇവികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാനമാസത്തില്‍ 3,972 യൂണിറ്റുകളായിരുന്നു വിറ്റത്. ഇവി വിപണിയില്‍ 21.61 ശതമാനം പങ്കാളിത്തം മഹീന്ദ്രയ്ക്കുണ്ട്.

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ 5,242 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഒന്‍പത് ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം 4,800 യൂണിറ്റുകളായിരുന്നു വിറ്റത്. 14.56 ശതമാനം വിപണി വിഹിതത്തോടെ മൂന്നാംസ്ഥാനത്താണ്.

ടുവീലറില്‍ ടിവിഎസും ബജാജും ഒപ്പത്തിനൊപ്പം

ടുവീലര്‍ ഇവിയില്‍ ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏതര്‍ എനര്‍ജി, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ കമ്പനികള്‍ ചേര്‍ന്ന് 76 ശതമാനം വിപണിയാണ് കൈവശം വയ്ക്കുന്നത്. വാഹന്‍ ഡേറ്റ പ്രകാരം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 15.61 ലക്ഷം രജിസ്‌ട്രേഷനുകളാണ് ടുവീലര്‍ ഇവിയില്‍ നടന്നത്. 2025ല്‍ ജനുവരി-സെപ്റ്റംബര്‍ പാദത്തില്‍ 9.61 ലക്ഷം യൂണിറ്റുകളായിരുന്നു വില്‍പന നടന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com