ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം..പോര്‍ട്ടല്‍ അവതരിപ്പിച്ച് കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇ-അമൃത് എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടലില്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലാസ്‌ഗോയിലെ സിഒപി 26 ഉച്ചകോടി വേദിയില്‍ വെച്ചാണ് ഇ-അമൃത് പോര്‍ട്ടല്‍ അവതരിപ്പിച്ചത്.

യുകെ-ഇന്ത്യ റോഡ് മാപ്പ് 2030ന്റെ ഭാഗമായി യുകെ സര്‍ക്കാരുമായി സഹകരിച്ച് നീതി ആയോഗാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍, വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍, സബ്‌സിഡികള്‍, സര്‍ക്കാര്‍ നയങ്ങള്‍, നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയും നേട്ടങ്ങള്‍ വിശദീകരിക്കുകയുമാണ് പോര്‍ട്ടലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it