വണ്ടി വില ₹40 ലക്ഷത്തിന് മുകളിലായാല്‍ 40% ജി.എസ്.ടി! ₹20 ലക്ഷത്തിന് 18% ; ഇ.വികളുടെ നടുവൊടിക്കുന്ന പരിഷ്‌ക്കാരം വരുന്നു

ടെസ്‌ല, ബി.എം.ഡബ്ല്യൂ, മെഴ്‌സിഡസ് ബെന്‍സ്, ബി.വൈ.ഡി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം
a ev car charging
Canva
Published on

40 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 40 ശതമാനം ജി.എസ്.ടി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ല, ബി.എം.ഡബ്ല്യൂ, മെഴ്‌സിഡസ് ബെന്‍സ്, ബി.വൈ.ഡി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

രാജ്യത്തെ നികുതി സമ്പ്രദായം പരിഷ്‌ക്കരിക്കാന്‍ കേന്ദ്രം നിയമിച്ച ഉന്നതാധികാര സമിതി നിരവധി നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വെച്ചത്. ഭൂരിഭാഗം ഉത്പന്നങ്ങളുടെയും ജി.എസ്.ടി നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശത്തിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 20-40 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് ഉയര്‍ത്താനായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. 40 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ഇ.വികളുടെ നികുതി 28 ശതമാനമാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വാഹനങ്ങള്‍ സമൂഹത്തിലെ ഉന്നതര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇവയില്‍ പലതും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നവയാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

തീരുമാനം നാളെ അറിയാം

എന്നാല്‍ മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് ജി.എസ്.ടിക്ക് ഇനി മുതല്‍ രണ്ട് നിരക്കുകള്‍ മാത്രമാണുള്ളത്. അല്ലെങ്കില്‍ ആഡംബര വസ്തുക്കള്‍ക്കുള്ള 40 ശതമാനം നികുതി സ്ലാബിലേക്ക് ലക്ഷ്വറി ഇ.വികളെ മാറ്റേണ്ടി വരും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയായ ജി.എസ്.ടി കൗണ്‍സിലാണ്. സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ജി.എസ്.ടി നിരക്ക് ഇളവ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഇ.വി വിപണിക്ക് തിരിച്ചടി

നിലവില്‍ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇ.വി വിപണിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഇ.വി കമ്പനികളായ ടാറ്റ മോട്ടോഴ്‌സിനെയും മഹീന്ദ്രയെയും തീരുമാനം ബാധിക്കും. 20 ലക്ഷത്തില്‍ താഴെ വിലയുള്ള ചുരുങ്ങിയ മോഡലുകള്‍ മാത്രമാണ് ഈ കമ്പനികള്‍ പുറത്തിറക്കുന്നത്. എന്നാല്‍ വിദേശ ഇ.വി കമ്പനികള്‍ക്കെല്ലാം നീക്കം കൂടുതല്‍ തിരിച്ചടിയാകും. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോഴ്‌സിന്റെ ബേസ് മോഡലിന്റെ വില ആരംഭിക്കുന്നത് തന്നെ 57 ലക്ഷം രൂപ മുതലാണ്. മറ്റ് വിദേശ കമ്പനികളുടെ മോഡലുകളും 40 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ളവയാണ്.

A government tax panel has recommended higher levies on luxury electric vehicles in India, dealing a blow to global players like Tesla, BMW and Mercedes.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com