Begin typing your search above and press return to search.
ഇലട്രിക് വാഹന നിര്‍മാണം, ലംബോര്‍ഗിനിയുമായി കൈകോര്‍ത്ത് ഇന്ത്യന്‍ കമ്പനി
ഇന്ത്യന്‍ കമ്പനിയായ കൈനറ്റിക്ക് എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സുമായി സഹകരിക്കാന്‍ കൈകോര്‍ത്ത് ആഢംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഇലട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ നിര്‍മിക്കനാണ് ഇരു കമ്പനികളും സഹകരിക്കുക. ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ കൈനറ്റിക്ക് ഇന്ത്യയില്‍ നിര്‍മിക്കും.
കൈനറ്റിക്കിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലോക വിപണിയില്‍ എത്തും.നിലവില്‍ ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് പുറമെ ഇലട്രിക്ക് ഓട്ടോ, സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയവയാണ് കൈനറ്റിക് നിര്‍മിക്കുന്നത്.
ആഗോള തലത്തില്‍ 9 ബില്യണ്‍ ഡോളറിന്‍ വിപണി ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് ഉണ്ട്. ഗോള്‍ഫ് കോര്‍ട്ടുകല്‍ക്ക് പുറമെ വിമാനത്താവളങ്ങള്‍, റിസോര്‍ട്ടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൊക്കെ ഈ നാലുചക്ര വണ്ടി ഉപയോഗിക്കുന്നുണ്ട്.
Next Story
Videos