ഇന്നോവ ക്രിസ്റ്റ ഡീസല്‍ പതിപ്പ് ബുക്കിംഗ് നിര്‍ത്തി; ടൊയോറ്റയ്ക്കിതെന്തുപറ്റി

രാജ്യത്തെ ജനപ്രിയ കാറുകളിലൊന്നാണ് ടൊയോറ്റ (Toyota) കിര്‍ലോസ്‌കര്‍ കമ്പനിയുടെ ഇന്നോവ ക്രിസ്റ്റ (Innova Crysta). ചുരങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ വലിയ ജനപ്രീതിയാണ് ഈ മോഡലിന് ലഭിച്ചത്. എന്നാലിതാ ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റിനുള്ള ബുക്കിങ് നിര്‍ത്തിയതായാണ് കമ്പനി വ്യക്തമാക്കുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് നീണ്ടതാണ് ഡീസല്‍ വേരിയന്റിനായുള്ള ഓര്‍ഡറുകള്‍ എടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ ടൊയോറ്റ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇന്നോവ ക്രിസ്റ്റയുടെ പെട്രോള്‍ വേരിയന്റിന്റെ ബുക്കിങ് തുടരുന്നുണ്ട്.

ഇന്നോവ ക്രിസ്റ്റ ഡീസല്‍ (Innova Crysta Diesel) ഓട്ടോമാറ്റിക്, മാന്വല്‍ എന്നിങ്ങനെയായി നാലു വേരിയന്റിലാണു ടൊയോട്ട പുറത്തിറക്കിയിരുന്നത്.
ക്രിസ്റ്റ പെട്രോള്‍ വേരിയന്റിനു വലിയ ഡിമാന്‍ഡില്ല. അന്തരീക്ഷ മലിനീകരണ പ്രശ്നം നേരിടുന്ന ഡല്‍ഹിയിലെ വിപണയില്‍ ഇന്നോവ ക്രിസ്റ്റ പെട്രോള്‍ വേരിയന്റിനു ഡിമാന്‍ഡുണ്ട്.
ക്രിസ്റ്റ ഡീസല്‍ കാറുകള്‍ക്കു 14.5 കിലോമീറ്ററും പെട്രോള്‍ വേരിയന്റിന് 9.5 കിലോമീറ്ററുമാണു കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. കേരള മാര്‍ക്കറ്റില്‍ വെള്ള (പേള്‍ വൈറ്റ്), കറുത്ത നിറങ്ങളിലെ ഇന്നോവ ക്രിസ്റ്റ കാറുക്കള്‍ക്കാണു ഡിമാന്‍ഡുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




Related Articles

Next Story

Videos

Share it