
2030 ഓടെ ആഗോള ഇവി (EV രംഗത്ത് മുന്നേറാന്‍ പുത്തന്‍ നീക്കങ്ങളുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (Jaguar Land Rover). ടാറ്റ മോട്ടോഴ്സിന്റെ (Tata Motors) ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2030-ഓടെ ആഗോള വില്‍പ്പനയുടെ 60 ശതമാനം ഇലക്ട്രിക് ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, കമ്പനി അതിന്റെ ഫ്‌ളെക്‌സിബിള്‍ മോഡുലാര്‍ ലോംഗിറ്റിയൂഡിനല്‍ ആര്‍ക്കിടെക്ചര്‍ (എംഎല്‍എ), ഇലക്ട്രിക് മോഡുലാര്‍ (Electric Vehicles) ആര്‍ക്കിടെക്ചര്‍ (ഇഎംഎ) എന്നിവയിലുടനീളം ആറ് ഓള്‍-ഇലക്ട്രിക് വേരിയന്റുകള്‍ അവതരിപ്പിക്കാനും പദ്ധിതിയിടുന്നുണ്ട്. 2024-ല്‍ ഒരു പ്യുവര്‍-ഇലക്ട്രിക് റേഞ്ച് റോവറും അവതരിപ്പിക്കുമെന്ന് കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2039 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബിസിനസായി മാറാനുള്ള പദ്ധതികള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (Jaguar Land Rover) നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.''2025/26 സാമ്പത്തിക വര്‍ഷത്തോടെ, ഏകദേശം 27 ശതമാനം വില്‍പ്പനയും ഇലക്ട്രിക് വിഭാഗത്തില്‍നിന്നായിരിക്കുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു, 2030 ഓടെ 60 ശതമാനത്തിന് മുകളില്‍ ഉയരും,'' കമ്പനി പറഞ്ഞു.
2025 മുതല്‍ ഒരു പ്യുവര്‍-ഇലക്ട്രിക് ആധുനിക ലക്ഷ്വറി ബ്രാന്‍ഡായി (Luxury Brand Car) ഉയര്‍ന്നുവരാനാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പദ്ധതി.
Read DhanamOnline in English
Subscribe to Dhanam Magazine