Begin typing your search above and press return to search.
ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ചുവടുവയ്പ്പുമായി ജാഗ്വര്‍
ഇലക്ട്രിക്കിലേക്കുള്ള മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് കാറായ ഐ-പേസ് അവതരിപ്പിച്ചു. 2025 ഓടെ എല്ലാ കാറുകളുടെയും ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് കമ്പനി കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. 1.06 കോടി രൂപയ്ക്കാണ് (എക്‌സ് ഷോറൂം വില) ജാഗ്വറിന്റെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.
അഞ്ച് വര്‍ഷത്തെ സര്‍വീസ് പാക്കേജ്, അഞ്ച് വര്‍ഷത്തെ റോഡ് സൈഡ് സഹായ പാക്കേജ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍, എട്ട് വര്‍ഷം അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ ബാറ്ററി വാറന്റി എന്നിവയുള്‍പ്പെടെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഐ-പേസ് ആഗോളതലത്തില്‍ 2018 മാര്‍ച്ചില്‍ അവതരിപ്പിക്കുകയും 2018 ജൂണോടെ യൂറോപ്പില്‍ വില്‍പ്പനയും ആരംഭിച്ചിരുന്നു.
'ഇന്ത്യയില്‍ ഞങ്ങള്‍ പുറത്തിറക്കിയ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്യുവിയാണ് ജാഗ്വര്‍ ഐ-പേസ്, ഇത് ഞങ്ങളുടെ ഇലക്ട്രിക് യാത്രയുടെ തുടക്കമായി അടയാളപ്പെടുത്തുകയാണ്. ഇതിലൂടെ ഇന്ത്യയുടെ ഇലക്ട്രിക് ഡ്രൈവില്‍ ഒരു പ്രധാന പങ്കുവഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡിന്റെ (ജെഎല്‍ആര്‍എല്‍) പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.
ജാഗ്വര്‍ ഐ-പേസ് 90 കിലോവാട്ട്‌സ് ബാറ്ററിയാണ് നല്‍കുന്നത്. ഇത് 294 കിലോവാട്ട് പവറും 696 എന്‍എം ടോര്‍ക്കുമാണ് വിവര്‍ത്തനം ചെയ്യുന്നത്. 5 സീറ്റര്‍ എസ്യുവിയ്ക്ക് അഞ്ച് സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
5 സീറ്റര്‍ കാര്‍ ഇതിനകം തന്നെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ ഉള്‍പ്പെടെയാണിത്.
Next Story
Videos