Begin typing your search above and press return to search.
ടെസ്ലയുടെ ഇരട്ടി വിലയില്‍ ഇന്ത്യയുടെ ഈ ആഡംബര ഇലക്ട്രിക് കാര്‍
ടെസ്ല കാറുകളെ വെല്ലാന്‍ ഇന്ത്യയില്‍ നിന്നും തങ്ങളുടെ ആദ്യ ആഡംബര ഇലക്ട്രിക് കാര്‍ പുറക്കിറക്കി ജാഗ്വാര്‍. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും ആഡംബരത്വവും , വേഗതയും നല്‍കുന്നതാണ് ജാഗ്വാര്‍ ഐ പേസ് എന്ന ഇലക്ട്രിക് കാര്‍ വമ്പന്‍.
വാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷന്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഐ- പേസ് ഇന്ത്യയില്‍ തുടക്കമിടുന്നത് നാഴികകല്ലാകുമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ വിശ്വസിക്കുന്നത്.
90കെഡബ്ലിയുഎച്ച് ലിഥിയം-അയണ്‍ ബറ്ററിയാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ബാറ്ററി 294 കെഡബ്ല്യു പവറും 696എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ വാഹനത്തിന്റെ വേഗത പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്ററാകാന്‍ 4.8 സെക്കന്റ് മാത്രമാണ് ആവശ്യം.
നവീനമായ പി വി പ്രോ ഇന്‍ഫോടെയ്‌മെന്റ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനമാണ് ജാഗ്വാര്‍ ഐ- പേസ്. ഇത് ഡ്രൈവര്‍ക്ക് പരമാവധി സുരക്ഷയും സഹായവും നല്‍കുകയും ചെയ്യുന്ന വിധം ഡിജിറ്റല്‍ ടെക്‌നോളജികള്‍ ഉള്‍ക്കൊള്ളിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റല്‍ പ്ലാന്‍ വ്യൂ അറിയാനായി ചുറ്റും ത്രീഡി ക്യാമറ നല്‍കിയിട്ടുണ്ട്. ക്ലിയര്‍ സൈറ്റ് റിയര്‍ വ്യൂ മിറര്‍ കാഴ്ച്ചയും സൗകര്യവും വര്‍ധിപ്പിക്കുന്നു. ഇന്‍ഫോടയ്‌മെന്റ്, ബാറ്ററി മാനേജ്‌മെന്റ്, ചാര്‍ജിംഗ് തുടങ്ങിയവ റിമോട്‌ലി അപ്‌ഡേറ്റ് ചെയ്യാന്‍ സോഫ്റ്റ് വെയര്‍ ഓവര്‍ ദി എയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു
രാജ്യത്ത് ഇരുപതോളം നഗരങ്ങളിലാകും ഐ-പേസ് വിതരണം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ റീറ്റെയ്‌ലര്‍ ശൃംഖല വഴി നടത്തുക. 1.06 കോടി രൂപയാണ് എക്‌സ് ഷോറും വില. 5 വര്‍ഷത്തെ സര്‍വീസ് പാക്കേജ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് പാക്കേജ്, 7.4 കെ ഡബ്ലിയു ഏസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍, എട്ട് വര്‍ഷമോ 160000 കിലോമീറ്ററോ ലഭ്യമാകുന്ന ബാറ്ററി വാറണ്ടി എന്നിവയും നല്‍കുന്നു.
ചാര്‍ജിംഗ് പോയ്ന്റ് വീട്ടിലും
ജാഗ്വാര്‍ ഐ പേസ് ചാര്‍ജ് ചെയ്യുന്നതിന് ഹോം ചാര്‍ജിംഗ് കേബിളോ 7.4 കെഡബ്ലിയു ഏസി വാള്‍ മൗണ്ടഡ് ചാര്‍ജറോ ലഭിക്കും. ടാറ്റാ പവര്‍ ലിമിറ്റഡ് ഈ ചാര്‍ജര്‍ ഉപഭോക്താവിന്റെ വീട്ടില്‍ തന്നെ സ്ഥാപിച്ച് നല്‍കും. ജാഗ്വാര്‍ റീറ്റെയ്‌ലര്‍മാര്‍ ഇത് സജ്ജമാക്കും.
ഉപഭോക്താക്കള്‍ക്ക് ടാറ്റാ പവറിനെ ഇഇസെഡ് ചാര്‍ജിംഗ്് നെറ്റ് വര്‍ക്കും പണം നല്‍കി ഉപയോഗിക്കാം. രാജ്യത്താകെ 200 ചാര്‍ജിംഗ് പോയിന്റുകളാണ് ഇത്തരത്തില്‍ ലഭ്യമാകുന്നത്. ഇലക്ട്രിക് വാഹന മേഖലയില്‍ വാഹന ഭാരം കുറച്ച് കൊണ്ട് മികച്ച പ്രകടനം സാധ്യമാക്കുന്നതില്‍ ഐ പേസ് ഏത് ഇലക്ട്രിക് വാഹന നിര്‍മ്മിതിയോടും തോളോട് തോള്‍ നില്‍ക്കും.
Next Story
Videos