

ഉത്സവ സീസണിന് മുന്നോടിയായി ജാവ-യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് 2026ലെ പുതിയ യെസ്ഡി റേഞ്ച് കേരളത്തില്‍ അവതരിപ്പിച്ചു. യെല്ലോ ഫാല്‍ക്കണ്‍ അഡ്വഞ്ചര്‍, ഗ്രീന്‍ മാംബ റോഡ്സ്റ്റര്‍, ഗ്രേ പാന്തര്‍ സ്‌ക്രാംബ്ലര്‍ എന്നീ മൂന്ന് പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
അഡ്വഞ്ചര്‍ മോഡലില്‍ ആദ്യമായി ട്യൂബ് ലെസ് ക്രോസ്-സ്പോക്ക് വീലുകളും പുതിയ നിറഭേദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ 20ലേറെ ടച്ച് പോയിന്റുകള്‍ ആരംഭിച്ച കമ്പനി 2027-28ഓടെ രാജ്യത്താകെ 700 ടച്ച് പോയിന്റുകളായി ശൃംഖല വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
യെല്ലോ ഫാല്‍ക്കണ്‍ അഡ്വഞ്ചറിന് 2,13,969 മുതല്‍ 2,33,969 വരെയും, ഗ്രീന്‍ മാംബ റോഡ്സ്റ്ററിനും ഗ്രേ പാന്തര്‍ സ്‌ക്രാംബ്ലറിനും 2,06,969 (എക്സ്-ഷോറൂം, കേരളം) എന്നിങ്ങനെയാണ് വില.
കേരളത്തിലെ റൈഡര്‍മാരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ ഒന്നാം നമ്പര്‍ ബ്രാന്‍ഡാകുമെന്ന ആത്മവിശ്വാസവുമുണ്ടെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജ പറഞ്ഞു. പുതിയ മോഡലുകളുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചതായും കമ്പനി അറിയിച്ചു.
പരമ്പരാഗത സ്പോക്ക് വീലുകളുടെ കരുത്തും ട്യൂബ്ലെസ് ടയറുകളുടെ സൗകര്യവും സംയോജിപ്പിക്കുന്ന ക്രോസ്-സ്പോക്ക് വീലുകള്‍ അവതരിപ്പിച്ച യെല്ലോ ഫാല്‍ക്കണ്‍ അഡ്വഞ്ചറാണ് ഈ റേഞ്ചില്‍ മുന്നിട്ടു നില്‍ക്കുന്നത്. പുതിയ വീല്‍ ഓപ്ഷന്‍ യെസ്ദി അഡ്വഞ്ചര്‍ റേഞ്ചില്‍ ലഭ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine