ഇന്ത്യയിലെ ജനപ്രിയ മോഡലിന് വില വര്‍ധനവുമായി ജീപ്പ്

ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോമ്പസിന്റെ എല്ലാ വേരിയന്റുകളിലും വില വര്‍ധനവുമായി ജീപ്പ്. എല്ലാ വേരിയന്റുകള്‍ക്കും 90,000 രൂപയാണ് വില വര്‍ധിപ്പിച്ചത്. ജീപ്പിന്റെ അടിസ്ഥാന മോഡലായ സ്പോര്‍ട് പെട്രോള്‍ മാനുവലിന് 19.29 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് ട്രെയ്ല്‍ഹോക്കിന് 32.22 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

അതേസമയം 1.4 ലിറ്റര്‍ പെട്രോള്‍ DCT, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ കോമ്പിനേഷനുകള്‍ക്കൊപ്പം വരുന്ന ലോഞ്ചിറ്റിയൂഡ് (ഒ) വേരിയന്റ് നിര്‍ത്തിയതായാണ് വിവരം.

നിലവില്‍ അടിസ്ഥാന സ്പോര്‍ട് വേരിയന്റിന് മൂന്ന് മാസവും ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ആറ് മുതല്‍ എട്ട് ആഴ്ച വരെയുമാണ് കോമ്പസിന്റെ കാത്തിരിപ്പ് കാലയളവ്. ടാറ്റ ഹാരിയര്‍, ഹ്യുണ്ടായ് ടക്സണ്‍ തുടങ്ങിയവയാണ് കോമ്പസിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

2017ല്‍ പുറത്തിറക്കിയ കോമ്പസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പ് ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ തലമുറ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram ChannelDhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it