ഓഫ് റോഡുകൾ അടക്കിവാഴാൻ ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് എത്തി
ചെറുതെങ്കിലും കാര്യക്ഷമതയുള്ള ഒരു സാധാരണ ഓഫ്-റോഡർ എന്ന രീതിയിലാണ് രണ്ടു വർഷം ജീപ്പ് കോംപസ് ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചത്. എന്നാൽ കോംപസിന്റെ വിജയം കമ്പനിയെത്തന്നെ ഞെട്ടിച്ചു കളഞ്ഞു.
ഇപ്പോഴിതാ കൂടുതൽ ശക്തനായ ഒരു ഓഫ് റോഡർ എസ് യുവിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ജീപ്പ്. ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് കരുത്തേകുന്നത് ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ 4 -സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. കോംപസ് നിരകളിൽ ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷനുള്ള ആദ്യ വാഹനമാണിത്.
26.8 ലക്ഷം രൂപ മുതലാണ് വില. കോംപസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ കോംപസ് ലിമിറ്റഡ് പ്ലസ് 4x4 നേക്കാളും മുകളിലാണ് ട്രെയ്ല്‍ഹോക്കിനെ പൊസിഷൻ ചെയ്തിരിക്കുന്നത്.
കോംപസ് ലിമിറ്റഡിന്റെ ഒട്ടുമിക്ക ഫീച്ചറുകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 8.4- ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇൻ-ബിൽറ്റ് നാവിഗേഷൻ, ആപ്പിൾ & ആൻഡ്രോയിഡ് കണക്ടിവിറ്റി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂയിസ് കണ്ട്രോൾ, 7 ഇഞ്ച് മൾട്ടി-ഇൻഫോ ഡിസ്പ്ലേ എന്നിവയുമുണ്ട്.
റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, എബിഎസ്, ഇഎസ്‌സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ആറ് എയര്‍ബാഗുകൾ എന്നിവ സുരക്ഷയൊരുക്കും.