ഓട്ടോ എക്‌സ്‌പോ 2020: സ്മാര്‍ട്ട് ടയര്‍ രംഗത്ത്

ഓട്ടോ എക്‌സ്‌പോ 2020:  സ്മാര്‍ട്ട് ടയര്‍ രംഗത്ത്
Published on

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട് മോണിട്ടറിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങളുള്ള പുതിയ സ്മാര്‍ട്ട് ടയര്‍ ശ്രേണി 2020 ഓട്ടോ എക്സ്പോയില്‍ ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് അവതരിപ്പിച്ചു.ക്ലൗഡ് അധിഷ്ഠിത മോണിറ്ററിംഗ് സിസ്റ്റവും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവുമായി സംയോജിച്ച് സെന്‍സറുകള്‍ വഴി സമയബന്ധിതമായി ടയറുകളുടെ മെയിന്റനന്‍സ് ആവശ്യകത നിര്‍ണ്ണയിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധാനമാണിതിന്റെ പ്രത്യേകത.

രാജ്യത്തു ഹൈ പെര്‍ഫോമന്‍സ് ട്രക്കുകള്‍, ബസുകള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ എന്നിവയ്ക്കായുള്ള ടയര്‍ വിപണിയില്‍ ജെ.കെ. ടയറിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, ടയര്‍ വിപണിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ ക്ഷമതയും സുരക്ഷയുമുള്ള ടയര്‍ നിര്‍മ്മിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ടയര്‍ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ട്രീല്‍ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട് അപ്പിനെ ജെ കെ ടയര്‍ സ്വന്തമാക്കിയതാണ് ഈ നേട്ടത്തിലേക്ക് എത്താന്‍ കമ്പനിക്കു സഹായകമായത്.

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ ജെ.കെ. ടയറുകള്‍ക്ക് കഴിയും. ട്രീല്‍ സെന്‍സറുകളിലൂടെ ടയറുകളിലെ സമ്മര്‍ദ്ദവും ചൂടും പരിശോധിക്കാവുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവുമുണ്ട്. പ്രസ്തുത സ്മാര്‍ട്ട് സെന്‍സര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ ബ്ലൂടൂത്ത് സഹായത്തോടെ സമയബന്ധിതമായി അറിയാന്‍ സാധിക്കും. ഇതിലൂടെ ടയറുകളുടെ സ്ഥിതിയെകുറിച്ചു നേരത്തെ മനസിലാക്കാനും അവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു ടയറുകളുടെ ക്ഷമത കൂട്ടാനും സുരക്ഷ ഉറപ്പുവരുത്താനും കഴിയും.

രാജ്യത്ത് സ്മാര്‍ട്ട് ടയര്‍ സാങ്കേതികവിദ്യ വിപണിയിലെത്തിച്ച ആദ്യത്തെ കമ്പനിയാണ് ജെ കെ. 4-5 ശതമാനം വരെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും റോഡില്‍ മികച്ച സുരക്ഷ നല്‍കുന്നതിനും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും പുതിയ സംവിധാനം ഇടയാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. നവീകരണത്തിലും സാങ്കേതികവിദ്യയിലും ജെ കെ ടയര്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണെന്ന് ചടങ്ങില്‍ മാനേജിംഗ് ഡയറക്ടറായ ഡോ. രഘുപതി സിംഘാനിയ പറഞ്ഞു.ടാക്‌സി ഫ്‌ളീറ്റ് സര്‍വ്വീസുകള്‍ക്ക് ഏറെ ഗുണകരമാകും ഇതെന്ന് അദ്ദേഹം പറഞ്ഞു.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഒപ്റ്റിമൈസ് ചെയ്ത ട്രെഡ് പാറ്റേണ്‍ ടയറുകള്‍ ഉള്‍പ്പെടെ ഓട്ടോ എക്‌സ്‌പോ 2020 -ല്‍ കമ്പനി നിരവധി കണ്‍സെപ്റ്റ് ടയറുകളും പ്രദര്‍ശിപ്പിച്ചു.ടയര്‍ പഞ്ചര്‍ റെസിസ്റ്റന്റ് സാങ്കേതികവിദ്യയും അവതരിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com