Begin typing your search above and press return to search.
യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ കുതിപ്പ്
യൂട്ടിലിറ്റി വാഹനങ്ങളോട് ഉപഭോക്താക്കൾക്ക് പ്രിയം വർധിച്ചതോടെ ഇന്ത്യ ചെറിയ കാറുകളുടെ വിപണിയെന്ന് വിശേഷണം തിരുത്തേണ്ടി വന്നിരിക്കുന്നു. 2021 -22 ലെ ആദ്യ 9 മാസം വിറ്റ് പോയ പാസഞ്ചർ വാഹനങ്ങളിൽ 48 ശതമാനം യൂട്ടിലിറ്റി വാഹനങ്ങളായിരുന്നു. ഇത് രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് 2002 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനം വർധനവ്.
പത്ത് വർഷം മുൻപ് ഇന്ത്യയിൽ വിറ്റ് പാസഞ്ചർ വാഹനങ്ങളിൽ 65 % ചെറിയ കറുകളായിരുന്നു. 2021-22 ലെ ആദ്യ 9 മാസത്തിൽ 45 ശതമാനമായി കുറഞ്ഞു.
മാർക്കറ്റ് ഗവേഷണ റേറ്റിംഗ്‌സ് സ്ഥാപനമായ ക്രിസിലിന്റെ ( CRISIL) വിലയിരുത്തലിൽ 2009 മുതൽ 2019 വരെ കാലയളവിൽ ചെറിയ കാറുകളുടെ വിപണി 7 ശതമാനം സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചപ്പോൾ യൂട്ടിലിറ്റി വാഹനങ്ങൾ (3800 മുതൽ 5100 mm നീളം) 16 % വാർഷിക വാർഷിക വളർച്ച നിരക്ക് കൈവരിച്ചു.
2002 ൽ 6 കമ്പനികൾ 11 യൂട്ടിലിറ്റി വാഹനങ്ങൾ നിര്മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 16 കമ്പനികൾ 57 മോഡലുകളുമായി രംഗത്തുണ്ട്. മഹിന്ദ്ര ബൊലേറോ, സ്കോർപിയോ, ടാറ്റാ സുമോ,സ്ഫാരി, ടൊയോട്ട ക്വലീസ് , ഇന്നോവ മാരുതി ജിപ്സി, ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ട്രെക്കെർ പജേറോ തുടങ്ങി ചുരുക്കം ചില മോഡലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വൈവിധ്യമാർന്ന മോഡലുകളാണ്. 2019 ന് ശേഷം നിരവധി മോഡലുകൾ വിപണിയിൽ എത്തിയത് പുതു തലമുറ യുവാക്കളെ ആകര്ഷിക്കുന്നതായിരുന്നു. കിയാ സെൽ ടോസ്, സോ നെറ്റ്. എം ജി ഹെക്റ്റർ, ഹ്യൂണ്ടായ് വെന്യു തുടങ്ങിയ പുതിയ മോഡലുകൾ വിപണിയിൽ എത്തിയത് യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്റ് വർധിക്കാൻ കാരണമായി.
യൂട്ടിലിറ്റി വാഹനങ്ങളുടെ നികുതി ഘടനയും അതിന്റെ വിൽപന കൂട്ടാൻ സഹായകരമായി. പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ പലതും 1.2 ലിറ്റർ എൻജിൻ ശേഷയിൽ നിര്മിച്ചതിനാൽ ജി എസ് ടി യും സെസും ഉൾപ്പടെ 29 ശതമാനമാണ് മൊത്തം നികുതി. അതേ സ്ഥാനത്ത് 1.5 ലിറ്ററിൽ അധികം എൻജിൻ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്ക് 31 ശതമാനവും, 1.2 ലിറ്റർ മുകളിൽ ഉള്ള പെട്രോൾ വാഹനങ്ങൾക്കും 1.5 ലിറ്ററിൽ താഴെയുള്ള ഡീസൽ വാഹനങ്ങൾക്കും 43 ശതമാനാണ് മൊത്തം ജി എസ് ടി സെസ്സ് ഉൾപ്പടെ ഉള്ള നികുതി
യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയും പ്രചാരവും വർധിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും നേരത്തെ കണ്ട പ്രതിഭാസമാണ്. സെമി കണ്ടക്ടറുകളുടെ ലഭ്യത കുറവ് മാരുതി സുസുക്കിയുടെ ചെറിയ കാറുകളുടെ നിർമാണത്തെ ബാധിച്ചതും കഴിഞ്ഞ രണ്ടു വര്ഷങ്ങളിലാണ്.
Next Story
Videos