കെ എ എല്‍ കണ്ണൂരില്‍ വൈദ്യത വാഹന നിര്‍മാണ കേന്ദ്രം തുടങ്ങുന്നു

കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് കണ്ണൂരില്‍ വൈദ്യത വാഹന നിര്‍മാണ കേന്ദ്രം ആരംഭിക്കാന്‍ പദ്ധതി. ലോഡ്‌സ് ഓട്ടോമോട്ടീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സംയുക്ത സംരംഭമാണ് തുടങ്ങുന്നത്.

പദ്ധതി സംബന്ധിച്ച ധാരണാ പത്രത്തില്‍ കെഎഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ പി വി ശശീന്ദ്രനും ലോഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായയും ഒപ്പുവെച്ചു. കൂടുതല്‍ ഓഹരി പങ്കാളിത്തം ലോഡ്‌സ് ഓട്ടോമൊബൈലിനായിരിക്കും.
20 മുതല്‍ 30 കോടി രൂപയുടെ മൂലധന നിക്ഷേപകമാണ് പ്രതീക്ഷിക്കുന്നത്. കെഎഎല്‍ ലോഡ്‌സ് ഓട്ടോമോട്ടീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ സംരംഭം അറിയപ്പെടുക.
ഡിസംബറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുത വാഹനങ്ങളുടെ ഉല്‍പാദനം ആരംഭിക്കാനാണ് പദ്ധതി ഇട്ടേക്കുന്നത്.
ആഭ്യന്തര വിപണനം കൂടാതെ കിഴക്കന്‍ യൂറോപ്പ് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് നയരൂപീകരണം നടത്തുന്ന ആദ്യസംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
ഈ സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയെ ഇലക്ട്രിക് വാഹന നിര്‍മാണത്തിന്റെ സുപ്രധാന കേന്ദ്രമാക്കാനാണ് ലക്ഷ്യം. കെ എ എല്‍ നിലവില്‍ ഇലക്ട്രിക് ഓട്ടോ, പിക് അപ്പ് വാന്‍, ടിപ്പര്‍ എന്നിവ നിര്‍മിക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it