1.47 ലക്ഷം രൂപ, കവാസാക്കിയുടെ W175 ഇന്ത്യയിലെത്തി

കവാസാക്കിയുടെ (kawasaki) റിട്രോ വിഭാഗമായ ഡബ്ല്യൂ സീരീസിലെ W175 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.47 ലക്ഷം രൂപ മുതലാണ് W175ന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് W175. നിലവില്‍ ഡബ്ല്യൂ സീരീസിലെ ഉയര്‍ന്ന മോഡലായ W800 ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

1.47 ലക്ഷത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക് മോഡല്‍ കൂടാതെ സ്‌പെഷ്യല്‍ എഡിഷനും (റെഡ്) കമ്പനി അവതരിപ്പിച്ചു. 1.49 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ വില. 177 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോഡലിന് നല്‍കിയിരിക്കുന്നത്. 13hp, 13.2 Nm പവര്‍ എഞ്ചിന്‍ ഉല്‍പ്പാാദിപ്പിക്കും. 135 കി.ഗ്രാമാണ് മോഡലിന്റെ ഭാഗം. 45 Km/hന് മുകളിലായിരിക്കും W175ന്റെ മൈലേജ് എന്നാണ് വിലയിരുത്തല്‍. കവാസാക്കി ഷോറൂമുകളിലൂടെ ഇന്ന് മുതല്‍ W175 ബുക്ക് ചെയ്യാം. ഡിസംബറിലായിരിക്കും വിതരണം തുടങ്ങുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it