പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം: വിജ്ഞാപനം ഉടനിറക്കുമെന്ന് ഹൈക്കാടതിയില്‍ സര്‍ക്കാര്‍

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം:   വിജ്ഞാപനം ഉടനിറക്കുമെന്ന്    ഹൈക്കാടതിയില്‍ സര്‍ക്കാര്‍
Published on

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു. ഇതിനായി ഉടന്‍ വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പിന്‍സീറ്റ് ഹെല്‍മെറ്റിന്റെ കാര്യത്തില്‍ ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍. പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര മോട്ടോര്‍ നിയമത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തിയ നടപടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിമര്‍ശനത്തിനു വിഷയമായിരുന്നു. പിന്‍സീറ്റിലും ഹെല്‍മെറ്റ് വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണനയ്ക്ക് വന്നപ്പോഴാണ് സര്‍ക്കാരിനെതിരെ ഡിവിഷന്‍ ബഞ്ച് രൂക്ഷ പരാമര്‍ശം നടത്തിയത്. ഇതോടെ അപ്പീല്‍ സര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചു. പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉടന്‍ വിജ്ഞാപനമിറക്കുമെന്നും അറിയിച്ചു.

കേന്ദ്രനിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞത്. സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. പിന്‍സീറ്റ് ഹെല്‍മെറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതിക്ക് നിയമപരമായി നിലനില്‍പ്പില്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com