''വൈപ്പര്‍ അത്ര നിസാരക്കാരനല്ല'' ശ്രദ്ധവേണമെന്ന് കേരള പോലിസും

വൈപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ വിന്‍ഡ് സ്‌ക്രീനിലുണ്ടാകുന്ന പോറലുകള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം
''വൈപ്പര്‍ അത്ര നിസാരക്കാരനല്ല'' ശ്രദ്ധവേണമെന്ന് കേരള പോലിസും
Published on

വാഹനത്തില്‍ നാം തീരെ ശ്രദ്ധിക്കാത്ത ഭാഗമാണ് വൈപ്പറുകള്‍ (Wipers). മഴക്കാലത്ത് മാത്രമാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നതിനാലും വൈപ്പറിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധ ചെലുത്താറുമില്ല. എന്നാല്‍ ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന വൈപ്പറുകള്‍ അത്ര നിസാരക്കാരനല്ലെന്നാണ് കേരള പോലീസും പറയുന്നത്. കേരള പോലിസിന്റെ (Kerala Police) ഫേസ്ബുക്ക് പേജിലാണ് വൈപ്പറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവെച്ചത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം:
  • യാത്ര തുടങ്ങുന്നതിനു മുന്‍പ് വൈപ്പറുകള്‍ വൃത്തിയാക്കുക
  • വിന്‍ഡ് ഷീല്‍ഡില്‍ (Windshield) വീണുക്കിടക്കുന്ന ഇലകള്‍ മറ്റും മാറ്റിയതിനു ശേഷമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം വിന്‍ഡ് ഷീല്‍ഡുകളില്‍ സ്‌ക്രാച്ച് വീഴാന്‍ കാരണമാകും
  • നിരന്തരം പൊടിയിലൂടെ പോകുമ്പോഴും വാഹനങ്ങളിലെ ചില്ലില്‍ ചെളി നിറയുന്നത് സാധാരണയാണ്. ചെളി കളയാനായി വാഷര്‍ ഓണാക്കി പെട്ടെന്നു വൈപ്പര്‍ ഓണാക്കുന്നതും പ്രശ്‌നമാണ്. വാഷറില്‍ നിന്ന് അല്‍പം വെള്ളം മാത്രമേ ചില്ലിലെത്തൂ. തീരെ ഈര്‍പ്പമില്ലാത്ത സാഹചര്യത്തില്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉരയുന്ന ശബ്ദം കേള്‍ക്കാം
  • വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് വിന്‍ഡ് സ്‌ക്രീന്‍ (Windscreen) വാഷര്‍ ഉപയോഗിക്കണം. ഇതിനായി വിന്‍ഡ് സ്‌ക്രീന്‍ വാഷര്‍ ഫ്ളൂയിഡ് ടാങ്കില്‍ സോപ്പ് ലായനിയോ ഷാംപുവോ ചേര്‍ക്കാവുന്നതാണ്. ഇതുവഴി വൈപ്പര്‍ ഉപയോഗിക്കുമ്പോള്‍ വിന്‍ഡ് സ്‌ക്രീനില്‍ ഉണ്ടാകുന്ന പോറലുകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഷാംപൂവും സോപ്പു വെള്ളവും ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പത വരികയും കാഴ്ച മങ്ങുകയും ചെയ്യും.അതിനാല്‍ അതും ശ്രദ്ധിക്കുക.
  • വെയിലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വൈപ്പറുകള്‍ ഉയര്‍ത്തിവയ്ക്കുവാന്‍ ശ്രദ്ധിക്കണം. ഇത് അവയുടെ പ്രവര്‍ത്തന കാലാവധി വര്‍ധിപ്പിക്കുകയും ഗ്ലാസുകള്‍ തകരാറാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com