

കേരളത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ബജറ്റുമായി ബന്ധപ്പെട്ട് എപ്പോഴും നിരവധി സംശയങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ അത്തരം സംശയങ്ങളെല്ലാം തീര്‍ത്തുതരാന്‍ ഒരാളുണ്ട്. ബജറ്റിനു വേണ്ടി മാത്രമായി ഒരു ചാറ്റ് ബോട്ടിനെ അവതരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എ.ഐ അധിഷ്ഠിത ചാറ്റ് ബോട്ടിനോട് ബജറ്റുമായി ബന്ധപ്പെട്ട എന്ത് സംശയവും ചോദിക്കാം.
ബജറ്റ് വകയിരുത്തലുകള്‍, അനുമതികള്‍ മറ്റ് സാമ്പത്തിക കണക്കുകള്‍ എന്നിവയെ കുറിച്ചൊക്കെ ചാറ്റ് ബോട്ടുമായി പൊതു ജനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് സംവദിക്കാം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഔദ്യോഗികമായി ബജറ്റ് അവതരണം നടത്തിക്കഴിഞ്ഞാല്‍ ചാറ്റ്‌ബോട്ട് പ്രവര്‍ത്തനം തുടങ്ങും.
ഇത്തരത്തില്‍ ഒരു ചാറ്റ് ബോട്ട് രൂപ കല്‍പ്പന ചെയ്യാനും നിര്‍മിക്കാനും പറ്റുന്ന സ്റ്റാര്‍ട്ടപ്പിനെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനോട് നിര്‍ദേശിച്ചിരുന്നു. ചാറ്റ് ബോട്ട് വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് കെ.എസ്.യു.എം താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ചെലവുകളെകുറിച്ചും വരുമാനത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന നിര്‍ണായകമായ രേഖയാണ് ബജറ്റ്. ഇതില്‍ നവ സാങ്കേതിക വിദ്യകളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് കൂടുതല്‍ സുതാര്യത കൊണ്ടു വരാനും പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് താത്പര്യപത്രത്തില്‍ പറയുന്നു.
ടെക്‌സ്റ്റ് വഴിയും ശബ്ദ സന്ദേശങ്ങള്‍ വഴിയും ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കുന്ന ചാറ്റ്‌ബോട്ടാണ് ഉദ്ദേശിക്കുന്നത്. ഇതിനായി എ.ഐ അധിഷ്ഠിതമായ നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് (NLP) എന്‍ജിന്‍ ഉപയോഗിക്കും. ആളുകള്‍ക്ക് വേഗത്തില്‍ മനസിലാക്കാനായി ചാര്‍ട്ടുകളും ടേബിളുകള്‍ വഴിയും വിവരങ്ങള്‍ ലഭ്യമാക്കുമെന്നതാണ് ഈ ചാറ്റ്‌ബോട്ടിന്റെ പ്രധാന ആകര്‍ഷണം.
മലയാളത്തിലും ഇംഗ്ലീഷിലും ചാറ്റ് ബോട്ട് ആശയ വിനിമയം നടത്തുമെന്നാണ് മനസിലാകുന്നത്. പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഉപയോഗിക്കാനാകും വിധം സര്‍ക്കാരിന്റെ എല്ലാ വെബ്‌സൈറ്റിലും ചാറ്റ്‌ബോട്ട് ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് താത്പര്യപത്രത്തില്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പ് മിഷനിലോ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലോ രിജസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം
Read DhanamOnline in English
Subscribe to Dhanam Magazine