
സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാവായ കിയയുടെ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്.യു.വി ഇ.വി 9 (EV9), ഇ.വി6 (EV )എന്നീ മോഡലുകള്‍ കേരളത്തിലെത്തിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയിം ഷാഹുല്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു.
6 സീറ്റര്‍ ലേ ഔട്ടിലാണ് ഫ്‌ളാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. ബോക്‌സി രൂപമാണെങ്കിലും വാഹനത്തിന് മികച്ച എയ്‌റോഡൈനാമിക് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഇവി 9ന്റെ ഡ്രാഗ് കോ - എഫിഷ്യന്റ് 0.28 ആണ്. വാഹനത്തിന് വായുവിനെ വകഞ്ഞുമാറ്റി മുന്നോട്ടുപോകാനുള്ള കഴിവ് സൂചിപ്പിക്കുന്ന അളവാണിത്. 0.25 മുതല്‍ 0.45 വരെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഡ്രാഗ് കോ - എഫിഷ്യന്റ് കുറയുന്തോറും വാഹനത്തിന് മുന്നോട്ടു കുതിക്കാനുള്ള ശേഷി വര്‍ധിക്കുമെന്ന് സാരം.
മുന്‍വശം ഡിജിറ്റല്‍ ടൈഗര്‍ ഫേസ് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. കുത്തനെയുള്ള എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ രൂപത്തിലുള്ള ഡി.ആര്‍.എല്ലുകളും ഡിജിറ്റല്‍ പാറ്റേണ്‍ ലൈറ്റിംഗ് ഗ്രില്ലും വാഹനത്തിന് മാസീവ് ലുക്ക് നല്‍കുന്നുണ്ട്. നക്ഷത്രങ്ങളെപ്പോലെ ക്രമീകരിച്ചിരിക്കുന്ന ലൈറ്റുകള്‍ പ്രധാന ആകര്‍ഷണമാണ്. പിന്നില്‍ കുത്തനെയുള്ള എല്‍.ഇ.ഡി ടെയില്‍ ലാംപുകളും സ്‌പോയ്‌ലറും നല്‍കി.
99.8 കിലോവാട്ട് അവറിന്റെ (KWh) ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ മോട്ടറുകളാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.3 സെക്കന്റുകള്‍ മതി. 384 എച്ച്.പി കരുത്തും 700 എന്‍.എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ വാഹനത്തിന് കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 561 കിലോമീറ്ററോടും. ഇനി ചാര്‍ജ് തീര്‍ന്നാലും വിഷമിക്കേണ്ടതില്ല. 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 18 മിനിറ്റുകള്‍ മതി. പക്ഷേ 350 കിലോവാട്ട് അവറിന്റെ ചാര്‍ജര്‍ വേണമെന്ന് മാത്രം. അത്രയും ശേഷിയുള്ള ചാര്‍ജറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ലഭ്യമാണോയെന്നത് മറ്റൊരു ചോദ്യം.
വാഹനത്തിന്റെ ഇന്റീരിയറിലും ആഡംബരം ഒട്ടും കുറക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. 12.3 ഇഞ്ചിന്റെ ഇരട്ട ഡിസ്‌പ്ലേയാണ് ഉള്ളിലെ പ്രധാന ആകര്‍ഷണം. ഒപ്പം 5 ഇഞ്ചിന്റെ എച്ച്.വി.എ.സി ഡിസ്‌പ്ലേയും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഇലക്ട്രോണിക് സണ്‍റൂഫ്, ഹെഡ് അപ്ഡിജിറ്റല്‍ ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, വെഹിക്കിള്‍ ടു ലോഡ് ഫങ്ഷന്‍, 14 സ്പീക്കര്‍ മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ കി, ഒടിഎ അപ്‌ഡേറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
ഇത്രയും പൈസ വാങ്ങുന്നതല്ലേ, സീറ്റുകളുടെ കാര്യത്തിലും കിയ ഇവി9 ഒട്ടും പിന്നിലല്ല. മൂന്ന് നിരകളിലും കിടിലന്‍ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. രണ്ടാം നിരയില്‍ കൂടുതല്‍ സൗകര്യപ്രദമായ ക്യാപ്റ്റന്‍ സീറ്റുകള്‍ ഉള്‍പ്പെടുത്തി. 8 രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ്, മസാജ് ഫങ്ഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ക്യാപ്റ്റന്‍ സീറ്റിലുണ്ട്.
സുരക്ഷയുടെ കാര്യത്തിലും ഇവി9 ഒട്ടും പിന്നിലല്ല പത്ത് എയര്‍ ബാഗുകള്‍, ഇഎസ്സി, എച്ച്ഡിസി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, മൂന്നിലും പിന്നിലും വശങ്ങളിലും പാര്‍ക്കിങ് സെന്‍സറുകള്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഹൈ ബിം അസിസ്റ്റ്, ലൈന്‍ കിപ്പ് അസിസ്റ്റ് എന്നിങ്ങനെയുള്ള അഡാസ് ലെവല്‍ 2 ഫീച്ചറുകളും സുരക്ഷക്കായി നല്‍കിയിട്ടുണ്ട്.
1.3 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. വിപണിയില്‍ ബി.എം.ഡബ്ല്യൂ ഐഎക്‌സ്, ഔഡി ക്യൂ8 ഇ-ട്രോണ്‍, മെഴ്‌സിഡസ് ഇ.ക്യൂ.എസ്, ഇ.ക്യൂ.ഇ എസ്.യു.വി എന്നിവരോടാകും ഇ.വി9ന്റെ മത്സരം.
പുതിയ രൂപഭാവങ്ങളും ഒട്ടനവധി ഫീച്ചറുകളുമായാണ് പുതിയ ഇവി6ന്റെ വരവ്. അധിക ഫീച്ചറുകള്‍, പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട് തുടങ്ങിയവയ്ക്കു പുറമേ യന്ത്രഭാഗങ്ങളിലും നിരവധി മാറ്റങ്ങളോടെയാണ് കിയ ഇവി 6 2025 മോഡലെത്തുന്നത്. നേരത്തെ 77.4 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് നല്‍കിയിരുന്നത്. ഇത് 84 കിലോവാട്ട് അവറിലേക്ക് മാറി. 650 കിലോമീറ്ററാണ് വാഹനത്തിന്റെ റേഞ്ച്. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വില്‍ ഡ്രൈവ് മോഡല്‍ 325 എച്ച്പി കരുത്തും പരമാവധി 605 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 350 കിലോ വാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പത്ത് ശതമാനത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി. 65.90 ലക്ഷം രൂപയാണ് പുതിയ കിയ ഇവി6-ന്റെ എക്‌സ്‌ഷോറൂം വില.
Kia has unveiled the flagship EV9 SUV and the refreshed 2025 EV6 electric crossover in Kerala, highlighting its premium EV strategy in India.
Read DhanamOnline in English
Subscribe to Dhanam Magazine