രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇവി ചാര്‍ജര്‍ ഇനി കേരളത്തില്‍

രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ചാര്‍ജര്‍ അവതരിപ്പിച്ച് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. ഇഞ്ചിയോണ്‍ കിയയുടെ കൊച്ചി ഷോറൂമിലാണ് ചാര്‍ജര്‍ സ്ഥാപിച്ചത്. 240 kWh ആണ് ഈ ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ ശേഷി.

ഏത് കമ്പനിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഇഞ്ചിയോണ്‍ കിയ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സേവനങ്ങള്‍ നല്‍കുന്ന ടാറ്റ പവറിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പേയ്‌മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാര്‍ EV6 വിപണിയിലെത്തിയത് ഈ വര്‍ഷം ജൂണിലാണ്. അതിനുശേഷം രാജ്യത്തെ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കിയ. അടുത്തിടെ ഗുര്‍ഗാവോണില്‍ 15 kWh ഇവി ചാര്‍ജര്‍ കിയ സ്ഥാപിച്ചിരുന്നു. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കിയ നിര്‍മിക്കുന്ന ഇവി 2025ല്‍ ആണ് വിപണിയിലെത്തും. ഏറ്റവും വേഗതയേറിയ 350 kWh ഇവി ചാര്‍ജര്‍ ഇതുവരെ ഒരു കമ്പനിയും രാജ്യത്ത് അവതരിപ്പിച്ചിട്ടില്ല.

Related Articles

Next Story

Videos

Share it