ഷിഫ്റ്റ് കൂട്ടി, ഇന്ത്യയിലെ ഉല്‍പ്പാദനം ഉയര്‍ത്തി കിയ മോട്ടോഴ്‌സ്

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റില്‍ മൂന്നാമാത്തെ ഷിഫ്റ്റും ആരംഭിച്ചതോടെ ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്തി കിയ മോട്ടോഴ്‌സ്. പുതിയ ഷിഫ്റ്റ് കൂടി ആരംഭിച്ചതോടെ ഉല്‍പ്പാദനം പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റായി വര്‍ധിപ്പിച്ചതായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. കിയ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ഈ പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ചത്. നാല് ലക്ഷം ആഭ്യന്തര വില്‍പ്പനയും ഒരു ലക്ഷം കയറ്റുമതിയും ഉള്‍പ്പെടെ അനന്തപൂര്‍ പ്ലാന്റില്‍ നിന്ന് അഞ്ച് ലക്ഷം യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.

'കിയ കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലെ ഉയര്‍ന്ന ഡിമാന്‍ഡ് നിറവേറ്റുന്നതിനും സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കുകയും മനുഷ്യശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്'' കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിന്‍ പാര്‍ക്ക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019 സെപ്റ്റംബറില്‍ സെല്‍റ്റോസ് കയറ്റുമതി ആരംഭിച്ചതു മുതല്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സെന്‍ട്രല്‍ & സൗത്ത് അമേരിക്ക, മെക്‌സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ 91 ലധികം രാജ്യങ്ങളിലേക്ക് കമ്പനി കാറുകള്‍ വിതരണം ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it