

കിയയുടെ ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവി കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയ ഷോറൂമില്‍ നടന്ന ചടങ്ങില്‍ നിപ്പോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍, ഇഞ്ചിയോണ്‍ കിയ എംഡി നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ മോഡല്‍ അവതരിപ്പിച്ചു.
42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് സിറോസ് ഇവിയിലുള്ളത്. ഒറ്റ ചാര്‍ജില്‍ 526 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് സിറോസ് ഇവിയുടെ ഏറ്റവും വലിയ ആകര്‍ഷണം. 42 kWh ബാറ്ററി മോഡലില്‍ ഒറ്റ ചാര്‍ജില്‍ 443 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്നു.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 8.1 സെക്കന്‍ഡ് മാത്രം മതി. 100 kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിംഗിന് വെറും 39 മിനിറ്റ് മതിയെന്നും കമ്പനി അവകാശപ്പെടുന്നു.
42 കിലോവാട്ട് എച്ച്ടികെ മോഡലിന് 13.49 ലക്ഷം രൂപയും എച്ച്ടികെ പ്ലസിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്‌സിന് 15.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 51.4 കിലോവാട്ട് ബാറ്ററി മോഡലിന്റെ എച്ച്ടികെ പ്ലസ് ഇആര്‍ വേരിയന്റിന് 16.99 ലക്ഷം രൂപയും, എച്ച്ടിഎക്‌സ് ഇആറിന് 17.99 ലക്ഷം രൂപയും, എച്ച്ടിഎക്‌സ് പ്ലസ് ഇആറിന് 19.49 ലക്ഷം രൂപയും, എച്ച്ടിഎക്‌സ് എക്‌സ്ലൈന്‍ ഇആറിന്റെ വില 19.99 ലക്ഷം രൂപയുമാണ്.
മികച്ച റീസെയില്‍ വാല്യൂ ഉറപ്പാക്കുന്ന 'അഷ്വേര്‍ഡ് ബൈബാക്ക്' പദ്ധതിയും, തുടക്കത്തിലെ ഉയര്‍ന്ന പണച്ചെലവ് കുറയ്ക്കുന്ന 'ബാറ്ററി-ആസ്-എ-സര്‍വീസ്' (BaaS) ഫിനാന്‍സിംഗ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. 80% ബൈബാക്ക് ഗ്യാരണ്ടി പദ്ധതിയിലൂടെ 3 വര്‍ഷം വാഹനം ഉപയോഗിച്ച ശേഷം കമ്പനിക്കു തിരികെ കൊടുത്താല്‍ വാങ്ങിയ വിലയുടെ 80 ശതമാനം തിരികെ ഉപഭോക്താവിന് ലഭിക്കും.
കിയയുടെ ആഗോള ഇവി ഡിസൈന്‍ ശൈലിയിലാണ് സിറോസ് ഇവി ഒരുക്കിയിരിക്കുന്നത്. സിഗ്‌നേച്ചര്‍ ഡിജിറ്റല്‍ ടൈഗര്‍ ഫേസ്, ഐസ് ക്യൂബ് എംഎഫ്ആര്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും, എല്‍ഇഡി ഫോഗ് ലാമ്പുകളും, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള സ്റ്റാര്‍ മാപ്പ് എല്‍ഇഡി ഡിആര്‍എല്ലുകളും, പിന്നില്‍ സ്റ്റാര്‍ മാപ്പ് എല്‍ഇഡി ടെയില്‍ ലാമ്പുകളുമാണ് സിറോസ് ഇവിക്ക് നല്‍കിയിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി 'ഓട്ടോ സ്ട്രീംലൈന്‍ ഡോര്‍ ഹാന്‍ഡിലുകളും' 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് ഡ്യുവല്‍-ടോണ്‍ എയറോ അലോയ് വീലുകളും മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശാലമായ ലെഗ്റൂം, സ്ലൈഡ് ആന്റ് റെക്ലൈന്‍ ഓപ്ഷനുള്ള 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍ പേന്‍ പനോരമിക് സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഡാഷ്‌കാം, 100W ഫ്രണ്ട് യുഎസ്ബി-സി ചാര്‍ജര്‍, മുന്നില്‍ 16 ലിറ്ററിന്റെ ഫ്രങ്ക് (Frunk) സ്റ്റോറേജ് എന്നിവയും വാഹനത്തിലുണ്ട്.
360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, പാര്‍ക്കിങ് കൊളീഷന്‍-അവോയ്ഡന്‍സ് അസിസ്റ്റ്, ഫ്രണ്ട്-റിയര്‍-സൈഡ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍, ഇഎസ്സി, വിഎസ്എം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഐസോഫിക്സ് ചൈല്‍ഡ് ആങ്കറുകള്‍ ഉള്‍പ്പെടെ കിയയുടെ 25 സ്റ്റാന്‍ഡേര്‍ഡ് ഹൈ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine