വെറും 100 യൂണിറ്റുകള്‍, കിയ ഇ വി 6 ന്റെ ബുക്കിംഗ് അടുത്തമാസം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഹൈ-എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാനായ ഇ വി 6 ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിനുമുന്നോടിയായി ഇ വി 6 ന്റെ ബുക്കിംഗ് മെയ് 26 ഓടെ ആരംഭിക്കുമെന്ന് വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഇ വി 6 ന്റെ 100 യൂണിറ്റുകള്‍ മാത്രമേ രാജ്യത്ത് വില്‍പ്പനയ്ക്കെത്തകയുള്ളൂ. നിലവില്‍ രാജ്യത്ത് സെല്‍റ്റോസ്, സോനെറ്റ് തുടങ്ങിയ മോഡലുകളാണ് കിയ വില്‍ക്കുന്നത്.

''ഞങ്ങള്‍ ഇന്ത്യയില്‍ അടുത്ത ലെവല്‍ കിയ അനുഭവം ആരംഭിക്കുകയാണ്. ആഗോളതലത്തില്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ ഇവിയായ
ഇ വി 6 ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്'' കിയ ഇന്ത്യ എംഡിയും സിഇഒയുമായ ടെയ്-ജിന്‍ പാര്‍ക്ക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ''ഇലക്ട്രിക് കാര്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന വിപണിയിലുള്ള ഉപഭോക്താവിനെ ഇവി 6 മായി സമീപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു പ്രീമിയം കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവിനെ സമീപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' പാര്‍ക്ക് പറഞ്ഞു.
ഇ വി 6 ഒരു എക്സ്‌ക്ലൂസീവ് ഓഫറായിരിക്കുമെന്നും പരിമിതമായ എണ്ണം യൂണിറ്റുകള്‍ മാത്രമേ 2022-ല്‍ വില്‍പ്പനയ്ക്കെത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


Related Articles
Next Story
Videos
Share it