Begin typing your search above and press return to search.
കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി: 541 കിലോമീറ്റര്‍ റേഞ്ച്

image : Kia website
പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇലക്ട്രിക് എസ്.യു.വി ശ്രേണിയിലെ പുത്തന്‍ മോഡലായ ഇ.വി9നെ (EV9) ഔദ്യോഗികമായി വിപണിക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയ ഇ.വി9 അവതരിപ്പിച്ചിരുന്നു. അടുത്തമാസം ന്യൂയോര്‍ക്ക് വിപണിയില്‍ വില്‍പനയ്ക്ക് തുടക്കമാകും. 2025 ഫെബ്രുവരിയോടെ ഇന്ത്യയില്‍ വില്‍പന പ്രതീക്ഷിക്കാം. 50 ലക്ഷത്തിനും 80 ലക്ഷത്തിനും മദ്ധ്യേയായിരിക്കും ഇന്ത്യയില്‍ വില.
അതിവേഗം, ബഹുദൂരം
ഇ.വി9ന്റെ അടിസ്ഥാന വകഭേദത്തില്‍ (ബേസ് മോഡല്‍) 76.1 കെ.ഡബ്ല്യു.എച്ച് (kwh) ബാറ്ററിയും ഉയര്‍ന്ന വകഭേദത്തില്‍ (ടോപ്പ് എന്‍ഡ്) 99.8 കെ.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററിയുമാണുള്ളത്. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 541 കിലോമീറ്റര്‍ ദൂരം താണ്ടാമെന്ന് (റേഞ്ച്) കമ്പനി അവകാശപ്പെടുന്നു. 15 മിനിട്ട് ചാര്‍ജ് ചെയ്താല്‍ 238 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും.
റിയര്‍വീല്‍ ഡ്രൈവ് (RWD) സംവിധാനത്തോട് കൂടിയതും 203 ബി.എച്ച്.പി കരുത്തുള്ളതുമായ വകഭേദവും കിയ അവതരിപ്പിക്കും. ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 9.4 സെക്കന്‍ഡില്‍ കൈവരിക്കും. ഇ.വി9ന്റെ ജി.ടി ഫെര്‍ഫോര്‍മന്‍സ് പതിപ്പും ഉടന്‍ കിയ അവതരിപ്പിച്ചേക്കും.
6-7 സീറ്റുകള്‍
മൂന്ന് നിരകളിലായി 6-7 സീറ്റുകളുള്ള മോഡലുകളാകും ഇ.വി9ന് ഉണ്ടാവുക. രണ്ടാംനിര സീറ്റുകള്‍ക്ക് ബെഞ്ച്, ബേസിക്, റിലാക്‌സേഷന്‍, സ്വിവല്‍ എന്നിങ്ങനെ ഓപ്ഷനുകളുണ്ടാകും. 3,100 എം.എം വീല്‍ബേസുള്ള മോഡലായതിനാല്‍ അകത്തളം വിശാലമായിരിക്കും. മൊത്തം 5 മീറ്ററോളം നീളവും 1.9 മീറ്റര്‍ വീതിയും വാഹനത്തിനുണ്ടാകും. ഉയരം 1.7 മീറ്റര്‍.
Next Story