ഇന്ത്യയില്‍ പുതിയ പദ്ധതികളുമായി ലെക്‌സസ്, ഇവി മോഡലുകള്‍ പുറത്തിറക്കും

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ പുതിയ പദ്ധതികളുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ്. രാജ്യത്ത് വില്‍പ്പന ഏകീകരിക്കാനും ഇലക്ട്രിക് മോഡലുകള്‍ (Electric cars) അവതരിപ്പിക്കുന്നതടക്കമുള്ള പദ്ധതികളാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമായ കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയിലെ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് ചുവടുവയ്ക്കാനാണ് വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

2017 ലാണ് ലെക്‌സസ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ പ്രാദേശികമായി നിര്‍മിക്കുന്ന ഇഎസ് 300 എച്ച് സെഡാന്‍ ഉള്‍പ്പെടെ ഏഴ് മോഡലുകലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് പേരുകേട്ട കമ്പനി, വിപണിയില്‍ നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വര്‍ധിപ്പിക്കുന്നതിനൊപ്പം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്പനി ഇപ്പോള്‍ രാജ്യത്ത് സുസ്ഥിര വളര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2018-ലാണ് ഇന്ത്യയിലെ ആഡംബര കാര്‍ വ്യവസായം ഉയര്‍ന്നനിലയിലേക്ക് എത്തിയത്. അന്ന് 40,000 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തിയപ്പോള്‍, കോവിഡ് -19 സംബന്ധമായ തടസങ്ങള്‍ കാരണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 യൂണിറ്റായി കുറഞ്ഞു.
Related Articles
Next Story
Videos
Share it