ഇനി കളിമാറും, ലിഥിയം എയര്‍ ബാറ്ററികള്‍ വരുമ്പോള്‍

ഇനി കളിമാറും, ലിഥിയം എയര്‍ ബാറ്ററികള്‍ വരുമ്പോള്‍
Published on

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ലിഥിയം അയണ്‍ ബാറ്ററികള്‍ക്കും മാറിനില്‍ക്കേണ്ടി വരുന്ന കാലം വിദൂരമല്ല. വരാനിരിക്കുന്നത് ലിഥിയം എയര്‍ ബാറ്ററികളുടെ കാലം. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഇവ വ്യാവസായികമായി വിപണിയിലിറക്കുന്നതോടെ ഫോണും സ്മാര്‍ട്ട് ഡിവൈസുകളുമൊക്കെ മാസങ്ങള്‍ കൂടുമ്പോള്‍ ചാര്‍ജ് ചെയ്താല്‍ മതിയാവും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കാകട്ടെ ഫുള്‍ ചാര്‍ജിംഗില്‍ 800 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. അതിവേഗം ചാര്‍ജ് ചെയ്യാനും കഴിയും.

തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ ദ്വിമാന ഉല്‍പ്പന്നങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന അസാമാന്യമായ ശേഷിയുള്ളബാറ്ററികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെ കാണാത്ത മൈലേജ് തരുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

നിലവിലുള്ള ലിഥിയം അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് അധികം ഊര്‍ജ്ജം സംഭരിച്ചുവെക്കാന്‍ കഴിവുള്ളവയാണ് ലിഥിയം എയര്‍ ബാറ്ററികളെന്ന് ചിക്കാഗോയിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

നിലവിലുള്ള ബാറ്ററികളെ അപേക്ഷിച്ച് ഇവയ്ക്ക് ഭാരം കുറവായിരിക്കും. എന്നാല്‍ ചാര്‍ജിംഗിന് ഏതാനും മിനിറ്റുകള്‍ മാത്രം മതി. ഇവ ഉപയോഗിക്കാമ്പോഴുള്ള ചില പ്രായോഗിക വെല്ലുവിളികളെ മറികടക്കാനുള്ള നിരന്തരഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വെയറബിള്‍സ് തുടങ്ങി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന എല്ലാ ഉപകരണങ്ങളിലും ഇലക്ട്രിക് കാറുകളിലുമൊക്കെ ഇവ ഉപയോഗിക്കുന്നതിലൂടെ വലിയൊരു മാറ്റത്തിനായിരിക്കും വഴിതെളിക്കുന്നത്.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com