ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 70,070 കോടിയുടെ ഉപകമ്പനിയുമായി മഹീന്ദ്ര

ടാറ്റയ്ക്ക് പിന്നാലെ ഇലക്ട്രിക് വാഹനങ്ങള്‍ (EV) നിര്‍മിക്കാന്‍ ഉപകമ്പനിയുമായി മഹീന്ദ്ര &മഹീന്ദ്ര. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വസ്റ്റ്‌മെന്റ് 1,925 കോടി രൂപ മഹീന്ദ്രയുടെ ഇവി പദ്ധതിയില്‍ നിക്ഷേപിക്കും. പുതിയ കമ്പനിയില്‍ 2.75-4.75 ശതമാനം ഓഹരികളാണ് ബ്രി്ട്ടീഷ് നിക്ഷേപക കമ്പനിക്ക് ഉണ്ടാവുക.

പുതിയ ഫണ്ടിംഗ് എത്തുന്നതോടെ ഉപകമ്പനിയുടെ ആകെ മൂല്യം 70,070 കോടിയിലെത്തും. നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ മോട്ടോഴ്‌സും ടിവിഎസും ഇത്തരം ഉപ കമ്പനികള്‍ സ്ഥാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തോടെ 2 ലക്ഷത്തോളം ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

അഞ്ചുവര്‍ത്തിനുള്ളില്‍ 5 ഇവി മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക. മഹീന്ദ്ര ഇലക്ട്രിക് എക്‌സ്‌യുവി 400 ഈ വര്‍ഷം സെപ്റ്റംബറിലാണ് എത്തുന്നത്. 2027 ഒടെ മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന 20-30 ശതമാനം എസ്‌യുവികളും ഇലക്ട്രിക് ആയിരിക്കുമെന്നാണ് കമ്പനി അറിച്ചത്. മഹീന്ദ്ര ഇ വെരിറ്റോ, കോംപാക്ട് മോഡല്‍ ഇ2സീറോ പ്ലസ് എന്നവയാണ് നിലവില്‍ കമ്പനി പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍.

Related Articles

Next Story

Videos

Share it