1 .11 കോടി രൂപയ്ക്ക് ലേലം ചെയ്ത ആദ്യ ഥാര്‍ കൈമാറി; പണം കോവിഡ് ഫണ്ടിലേക്ക് നൽകുമെന്നും അറിയിച്ചിരുന്നു

കോവിഡ് ഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിന് ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വയ്ക്കുമെന്ന് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. ലേലത്തുകയ്ക്ക് തുല്യമായി സംഖ്യ മഹീന്ദ്രയും നല്‍കുമെന്നം അറിയിച്ചിരുന്നു. പി.എം കെയേഴ്സ് ഉള്‍പ്പെടെയുള്ള കോവിഡ് ഫണ്ടുകളിലേക്കായി 2.22 കോടി രൂപയാണ് മഹീന്ദ്ര നല്‍കുക.
1 .11 കോടി രൂപയ്ക്ക് ലേലം ചെയ്ത ആദ്യ ഥാര്‍ കൈമാറി; പണം കോവിഡ് ഫണ്ടിലേക്ക് നൽകുമെന്നും അറിയിച്ചിരുന്നു
Published on

മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ വിപണിയില്‍ എത്തും മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുതുതലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് വില്‍ക്കുന്ന പണം കോവിഡ് ഫണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞാണ് ആദ്യ യൂണിറ്റ് ലേലത്തില്‍ വെച്ചത്. അഞ്ച് ദിവസം ഓണ്‍ലൈനില്‍ ഉത്സവമായി മാറിയ ലേലത്തിന് ഇന്ത്യയിലെ 500 ഇടങ്ങളില്‍ നിന്നായി 5500 ആളുകള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന സമയത്ത് ലേലത്തിലേക്കെത്തിയ ഡല്‍ഹി സ്വദേശിയാണ് ലേലം സ്വന്തമാക്കിയത്.

വാഹന പ്രേമിയും ഡല്‍ഹി മിന്‍ഡ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയും ആയ ആകാശ് മിന്‍ഡ 1.11 കോടി രൂപയ്ക്കാണ് പുതിയ പതിപ്പിലെ ആദ്യ ഥാര്‍ സ്വന്തമാക്കിയത്. മഹീന്ദ്രയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ ബജ്വയാണ് വാഹനം കൈമാറിയത്.ഒക്ടോബര്‍ രണ്ടിന് ഥാറിന്റെ അവതരണ വേളയിലാണ് വിജയിലെ കമ്പനി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഥാറിന്റെ ആദ്യ യൂണിറ്റ് കൈമാറി. ഥാറിന്റെ എല്‍.എക്സ് വേരിയന്റിലുള്ള പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് ആകാശ് സ്വന്തമാക്കിയത്.

മിസ്റ്റിക് കോപ്പര്‍ എന്ന പുതിയ ഫിനിഷിംഗില്‍ ആകാശിന്റെ ഇഷ്ടം അറിഞ്ഞ് കസ്‌ററമൈസേഷന്‍ ചെയ്താണ് ആദ്യ യൂണിറ്റ് മഹീന്ദ്ര ഒരുക്കിയതെന്നാണ് വിവരം. ഥാര്‍ നമ്പര്‍ വണ്‍ ബാഡ്ജിംഗ്, ഉടമയുടെ പേരിന്റ ആദ്യ അക്ഷരങ്ങളായ എ.എം എന്ന ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം ഒന്ന് എന്ന സീരിയല്‍ നമ്പറും വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലും സീറ്റിലുമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

കോവിഡ് മഹാമാരിയില്‍ രാജ്യത്തുടനളമുള്ള കോര്‍പ്പറേറ്റുകള്‍ ദുരിതാശ്വാസ ഫണ്ടുകളും സിഎസ്ആര്‍ തുകയും മറ്റും പ്രഖ്യാപിച്ചപ്പോഴാണ് ഥാറും പുതിയ പതിപ്പ് പുറത്തിറക്കുമ്പോള്‍ ഇത്തരമൊരു നീക്കം മഹീന്ദ്ര നടത്തിയത്. ലേലത്തില്‍ ലഭിക്കുന്ന പണത്തിന് തുല്യമായ സംഖ്യ കമ്പനി കൂടെ ചേര്‍ത്തു വച്ചാണ് ഫണ്ടുകളിലേക്ക് നല്‍കുന്നത്. 1.11 കോടി രൂപ ലേലത്തില്‍ ലഭിച്ചതോടെ പി.എം കെയേഴ്സ് ഉള്‍പ്പെടെയുള്ള ഫണ്ടുകളിലേക്കായി 2.22 കോടി രൂപയാണ് മഹീന്ദ്ര ഇപ്പോള്‍ നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com