അറിഞ്ഞോ, കിടിലന്‍ സവിശേഷതകളുമായി പുതിയ മഹീന്ദ്ര 'എക്‌സ് യു വി 700' എത്തി

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്‌സ് യു വി 700 (എക്‌സ്യുവി, സെവന്‍ ഡബിള്‍ 'ഒ') അവതരിപ്പിച്ചു. 75-ാം സ്വാതന്ത്യ ദിനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് എക്‌സ്യുവി 700 അവതരിപ്പിച്ചത്. ക്രാഫ്റ്റ് ചെയ്ത രൂപങ്ങള്‍, മനോഹരമായ ഇന്റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നിവയുമായാണ് എക്‌സ്യുവി 700 വരുന്നത്.

ഡീസല്‍, ഗാസോലിന്‍, മാനുവല്‍, ഓട്ടോമാറ്റിക്ക് വേരിയന്റുകളില്‍ ലഭ്യമാണ്. അഞ്ച്, ഏഴ് സീറ്ററുകളുണ്ട്. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനിലും ലഭ്യമാണ്. ഉല്‍സവ സീസണ് മുമ്പ് തന്നെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിപ്പ്. അത്യാകര്‍ഷകമായ സാന്നിധ്യം, മികച്ച ഡ്രൈവിംഗ് അനുഭവം, ആവേശകരമായ പ്രകടനം, ലോകോത്തര സുരക്ഷ, പുതുതലമുറാ സാങ്കേതികവിദ്യ തുടങ്ങിയവ എക്‌സ്യുവി 700 നെ വേറിട്ട് നിര്‍ത്തുന്നു.
അഞ്ചു സീറ്റിന്റെ നാലു മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. എംഎക്‌സ് ഗാസോലിന് 11.99 ലക്ഷം രൂപ, എംഎക്‌സ് ഡീസലിന് 12.49 ലക്ഷം, അഡ്രെനോഎക്‌സ് എഎക്‌സ്3 ഗാസോലിന് 13.99 ലക്ഷം, അഡ്രെനോഎക്‌സ് എഎക്‌സ്5 ഗാസോലിന് 14.99 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില. മറ്റു വേരിയന്റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കും.
2026 ഓടെ ഒമ്പത് പുതിയ ആവേശകരമായ എസ്യുവികളുമായി ഈ വിഭാഗത്തെ നയിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ലോഞ്ചിംഗ് വേളയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ.അനിഷ് ഷാ പറഞ്ഞു.
സവിശേഷതകള്‍, സാങ്കേതികവിദ്യ, ഡിസൈന്‍ എന്നിവയില്‍ തങ്ങള്‍ പുതിയൊരു തലം സൃഷ്ടിച്ചിരിക്കുകയാണെന്നും പുതിയ എക്‌സ്യുവി700 ഉപഭോക്താക്കള്‍ക്ക് എന്നത്തേക്കും നിലനില്‍ക്കുന്ന സമ്മാനമാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോ ആന്‍ഡ് ഫാം വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it