വാഹന വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര, ഒരു മണിക്കൂറിനിടെ ഈ മോഡല്‍ നേടിയത് 25,000 ബുക്കിംഗുകള്‍

വാഹന വിപണിയില്‍ ബുക്കിംഗില്‍ പുതുവിപ്ലവം സൃഷ്ടിച്ച് മഹീന്ദ്ര. മഹീന്ദ്രയുടെ എസ്‌യുവി 700 മോഡല്‍ ബൂക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ 25,000 ബുക്കിംഗ് നേടിയതായി കമ്പനി വ്യക്തമാക്കി. കൂടാതെ, അടുത്ത 25,000 യൂണിറ്റുകള്‍ക്കുള്ള ബുക്കിംഗ് നാളെ രാവിലെ 10 ന് പുനരാരംഭിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ വിലയും 50,000 രൂപയോളം വര്‍ധിപ്പിച്ചിട്ടുണ്ട്.

ആദ്യം ബുക്ക് ചെയ്ത 25,000 യൂണിറ്റുകള്‍ക്ക് 11.99 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം) വില നല്‍കേണ്ടിവരുമ്പോള്‍ ഇതിനുശേഷമുള്ളര്‍ 12.49 ലക്ഷം രൂപയാണ് നല്‍കേണ്ടിവരുന്നത്. അടുത്ത 25,000 യൂണിറ്റുകള്‍ക്ക് വില വീണ്ടും വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
'ഇന്ന് രാവിലെ 10 മണിക്കാണ് ഞങ്ങള്‍ ബുക്കിംഗ് ആരംഭിച്ചത്. പിന്നീട് 57 മിനുറ്റ് റെക്കോര്‍ഡ് സമയത്ത് മഹീന്ദ്ര എസ്‌യുവി 700ന് 25,000 ബുക്കിംഗുകളാണ് ലഭിച്ചത്. ഇതില്‍ അതിയായ സന്തോഷമുണ്ട്,'' മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വീജയ് നക്ര പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഈ ബുക്കിംഗ് നമ്പറുകള്‍ അഭൂതപൂര്‍വമാണെന്ന് കമ്പനി അവകാശപ്പെട്ടു.


Related Articles

Next Story

Videos

Share it