മഹീന്ദ്രയുടെ ഈ മോഡല്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ വാങ്ങാം, താത്കാലിക കിഴിവുമായി കമ്പനി; ഓഹരി കൂപ്പു കുത്തി

വാഹന പ്രേമികള്‍ക്ക് സന്തോഷത്തിന് വകനല്‍കി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ശ്രദ്ധേയ എസ്.യു.വി മോഡലായ എക്‌സ്.യു.വി 700ന്റെ വില 2.20 ലക്ഷം രൂപ വരെ കുറച്ചു. വാഹനത്തിന്റെ മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ (ജൂലൈ 10) നാല് മാസക്കാലത്തേക്കാണ് ഈ ഓഫര്‍. എക്‌സ്.യു.വി 700ന്റെ ടോപ് വേരിയന്റായ എ.എക്‌സ്7ന്‌റെ വില ഇക്കാലയളവില്‍ 19.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയായിരിക്കും.

വില്‍പ്പന കൂട്ടുന്നതിനൊപ്പം ഒട്ടനവധി സവിശേഷതകളുള്ള വാഹനം കൂടുതല്‍ ആളുകള്‍ക്ക് വാങ്ങിക്കാന്‍ അവസരമൊരുക്കുകയുമാണ് കമ്പനി.
വിവിധ വേരിയന്റുകളുടെ വില നോക്കാം
എ.എക്‌സ്7 പെട്രോള്‍ എം.ടി 6 സീറ്ററിന്റെ വില 19.69 ലക്ഷമായി. നേരത്തെ 21.54 ലക്ഷമായിരുന്നു. 1.85 ലക്ഷം രൂപയുടെ കുറവുണ്ട്. ഇതിന്റെ 7സീറ്റര്‍ വകഭേദത്തിന്റെ വില 1.90 ലക്ഷം കുറച്ച് 19.49 ലക്ഷമാക്കി. ഓട്ടോമാറ്റിക് വകഭേദമായ എഎക്‌സ്7 പെട്രോള്‍ എ.ടി 6 സീറ്ററിന് 21.19 ലക്ഷം രൂപയാണ് പുതിയ വില. 2.05 ലക്ഷം രൂപയാണ് കുറച്ചത്. ഇതിന്റെ 7 സീറ്റര്‍ രണ്ട് ലക്ഷം രൂപയുടെ കുറവോടെ 20.99 ലക്ഷം രൂപയ്ക്ക് ലഭിക്കും.
പ്രീമിയം എ.എക്‌സ് 7പെട്രോള്‍ എ.ടി 6 സീറ്റര്‍, 7 സീറ്റര്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 23.69 ലക്ഷം, 23.49 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ വില. 1.85 ലക്ഷം, 1.90 ലക്ഷം എന്നിങ്ങനെയാണ് വില കുറച്ചിരിക്കുന്നത്.
ഡീസല്‍ വിഭാഗത്തിലെ എ.എക്‌സ് 7 ഡീസല്‍ 6 സീറ്ററിന്റെ വില 1.95 ലക്ഷം രൂപ കുറച്ച് 20.19 ലക്ഷം രൂപയാക്കി. ഇതിന്റെ 7 സീറ്റര്‍ വകഭേദത്തിന് രണ്ട് ലക്ഷം രൂപയുടെ കുറവുണ്ട്. പുതുക്കിയ വില 19.99 ലക്ഷം രൂപ. ഓട്ടോമാറ്റിക് വകഭേദമായ എഎക്‌സ് 7 ഡീസല്‍ എ.ടി 6 സീറ്റര്‍, 7 സീറ്റര്‍ വകഭേദങ്ങള്‍ക്ക് 22.69 ലക്ഷം, 22.49 ലക്ഷം എന്നിങ്ങനെയാണ് വില. 1.55 ലക്ഷം, 1.50 ലക്ഷം എന്നിങ്ങനെ കുറവുണ്ട്.
എ.എക്‌സ് 7 സീറ്റര്‍ എല്‍ ഡീസൽ എ.ടി 6 സീറ്ററിന് 1.80 ലക്ഷം രൂപ കുറച്ച് 24.19 ലക്ഷവും 7 സീറ്ററിന് 1.91 ലക്ഷം കുറച്ച് 23.99 ലക്ഷവുമാക്കി. എഎക്‌സ്7 ഡീസല്‍ എ.ടി 7 സീറ്റര്‍ എ.ഡബ്യു.ഡിയുടെ വില രണ്ട് ലക്ഷം രൂപ കുറച്ച് 24.99 ലക്ഷമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിലക്കുറവുള്ളത് എ.എക്‌സ് 7 ഡീസല്‍ എ.ടി 7 സീറ്ററിനാണ്. 2.20 ലക്ഷം രൂപയാണ് കുറച്ചത്. 1.50 ലക്ഷം രൂപ വില കുറച്ച എഎക്‌സ് 7 ഡീസല്‍ എം.ടി 7 സീറ്ററാണ് വിലക്കിഴിവ് ഏറ്റവും കുറവുള്ള മോഡല്‍.
ഓഹരികള്‍ കുത്തനെ താഴ്ന്നു
എക്‌സ്.യു.വി 700 മോഡലുകള്‍ക്ക് താത്കാലിക വിലക്കിഴിവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് മഹീന്ദ്ര ഓഹരികള്‍ കുത്തനെ താഴ്ന്നു. നിലവില്‍ 7.71 ശതമാനം താഴ്ന്ന് 2,715.80 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷം ഇതു വരെ 58 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്.

Related Articles

Next Story

Videos

Share it