ഇക്കുറിയും സ്വാതന്ത്ര്യ ദിനത്തില്‍ ഞെട്ടിക്കാന്‍ മഹീന്ദ്ര! പുതിയ പ്ലാറ്റ്‌ഫോം ഉറപ്പ്, ഥാര്‍ സ്‌പോര്‍ട്‌സും പുതിയ ബൊലേറോയും ഇനിയും സസ്‌പെന്‍സ്

ഡിഫന്‍ഡര്‍ വൈബില്‍ ബൊലേറോ നിയോ എത്തുമെന്ന പ്രതീക്ഷയില്‍ വാഹന പ്രേമികള്‍
AI created image of a Mahindra Thar Roxx
Canva, Facebook/ Mahindra Thar
Published on

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഥാര്‍ റോക്‌സിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ച് മഹീന്ദ്ര വാഹന പ്രേമികളെ ഞെട്ടിച്ചത്. ഇക്കുറിയും ഇന്ത്യന്‍ വാഹന ലോകത്തിന് മഹീന്ദ്രയുടെ സമ്മാനമുണ്ട്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വിവിധ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം വരുന്ന ഓഗസ്റ്റ് 15ന് പുറത്തിറക്കും. ഫ്രീഡം നൂ (NU) എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമിന്റെ ടീസറും കമ്പനി പുറത്തിറക്കി. നേരത്തെ എന്‍.എഫ്.എ (New Flexible Architecture) എന്ന് പേരിട്ടിരുന്ന പ്ലാറ്റ്‌ഫോമാണിത്.

മഹീന്ദ്രയുടെ ഐസ് (ICE - Internal Combustion Engine) വാഹനങ്ങള്‍ നിര്‍മിക്കുന്ന മഹീന്ദ്ര ഓട്ടോമോട്ടീവിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് പ്ലാറ്റ്‌ഫോമിന്റെ ടീസര്‍ പുറത്തുവിട്ടത്. എന്നാല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലോഗോയും ഹാഷ്ടാഗും ടീസറിലുണ്ട്. ഇത് പുതിയ പ്ലാറ്റ്‌ഫോം ഐസ്, ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ സൂചനയാണെന്നാണ് വാഹന ലോകത്തെ സംസാരം. മഹീന്ദ്രയുടെ വരാനിരിക്കുന്ന പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ നൂ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്നാണ് വിവരം.

സര്‍പ്രൈസ് എന്‍ട്രിയുണ്ടാകുമോ?

ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ ബൊലേറോ നൂ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണ് സൂചന. ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഥാര്‍ സ്‌പോര്‍ട്‌സിലും ഇതേ പ്ലാറ്റ്‌ഫോം തന്നെ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ, ഏതാണ്ടെല്ലാ വര്‍ഷങ്ങളിലും സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ മോഡല്‍ ഇറക്കാറുള്ള മഹീന്ദ്ര ഇക്കുറി ഒരു പ്ലാറ്റ്‌ഫോമില്‍ മാത്രം ഒതുങ്ങിയത് എന്തിനാണെന്ന സംശയവും വാഹന പ്രേമികള്‍ ഉന്നയിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിലെ ചടങ്ങില്‍ തന്നെ പുതിയ മഹീന്ദ്ര ബൊലേറോയും അവതരിപ്പിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മഹീന്ദ്ര ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡിഫന്‍ഡര്‍ വൈബില്‍ ബൊലേറോ

ഒറ്റനോട്ടത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനോട് സാദൃശ്യം തോന്നുന്ന ഒരു മോഡല്‍ നിലവില്‍ മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷിക്കുന്നുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ എന്ന് പേര് നല്‍കുമെന്ന് കരുതുന്ന വാഹനത്തിന് ബോക്‌സി ഡിസൈനാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ റൗണ്ട് ഹെഡ്‌ലൈറ്റുകളും പിന്നില്‍ വെര്‍ട്ടിക്കല്‍ ടെയില്‍ ലാംപുകളും കാണാന്‍ കഴിയും. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ടെയില്‍ ഗേറ്റില്‍ ഘടിപ്പിച്ച സ്റ്റെപ്പിനി ടയര്‍ തുടങ്ങിയവയും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

Mahindra teases its all-new “NU” multi-energy vehicle platform ahead of an official reveal on August 15, promising a versatile future for ICE, hybrid, and EVs.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com