ഓഫ്‌റോഡ് പ്രേമികള്‍ ആഘോഷമാക്കുന്ന ഥാറിന്റെ പുത്തന്‍ പതിപ്പില്‍ എന്താണ് പ്രത്യേകത?

ഓഫ്‌റോഡ് വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഥാറിന്റെ നവീകരിച്ചപതിപ്പ് പുറത്തിറങ്ങി. ഥാറിന്റെ മറ്റു വെര്‍ഷനുകളില്‍ നിന്നു മാറി നവീകരിച്ച ഥാറില്‍ ഇന്റീരിയര്‍ വ്യത്യസ്തവും കൂടുതല്‍ സുഖപ്രദവുമായി അണിയിച്ചൊരുക്കിയത് തന്നെ പുതിയ ഥാറിനെ ജീപ്പ് റാംഗ്ലറിനേക്കാള്‍ ആകര്‍ഷകമാക്കുന്നു. 2020 ഒക്ടോബര്‍ രണ്ടിനാണ് ഥാറിന്റെ വില പുറത്തു വിടുക. എങ്കിലും വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തരംഗമായിരിക്കുകയാണ് ഥാര്‍ രണ്ടാം തലമുറ വാഹനത്തിന്റെ വരവ്. കമ്പനി പുറത്തിറക്കിയ ഒഫിഷ്യല്‍ വിഡിയോ നിരവധി വാഹന പ്രേമികളാണ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞത്. എന്താണ് പുത്തന്‍ ഥാര്‍. ഒറ്റ നോട്ടത്തില്‍ ഫീച്ചേഴ്‌സ് അറിയാം.

  • മഹീന്ദ്ര സ്‌കോര്‍പ്പിയോയിലേതുപോലെ ജെന്‍3 പ്ലാറ്റ്‌ഫോമാണ് നിര്‍മാണത്തിന്റെ പ്രത്യേകത.
  • വീതി കൂട്ടിയിട്ടുണ്ട്. ഇത് ഇന്റീരിയറും ഓഫോറോഡ് ഡ്രൈവിംഗ് കംഫര്‍ട്ടും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശം.
  • പെഡസ്ട്രിയന്‍ സെയ്ഫ്റ്റി നോംസ് അനുസരിച്ച് ബോണറ്റ് ഉയര്‍ത്തിയിട്ടുണ്ട്.
  • 255/ 65 ആര്‍ 18 ഇഞ്ച് അലോയ് വീലാണ് പുതിയ ഥാറില്‍.
  • ഫോറസ്റ്റ് ഡ്രൈവിന് അനുയോജ്യമായ എല്‍ഇഡി ഡേടൈം രണ്ണിംഗ് ലാംപുകളും ടെയ്ല്‍ ലാംപുകളുമുണ്ട്.
  • ഹാര്‍ഡ് ടോപ്, സോഫ്റ്റ് ടോപ്പ്, ഓപ്പണ്‍ എയര്‍ ഡ്രൈവിന് ഊരിമാറ്റാവുന്നത് എന്നിങ്ങനെ മൂന്ന് ഓപ്ഷനുണ്ട്.
  • പെട്രോള്‍ വേരിയന്റില്‍ 2 ലീറ്റര്‍ എംസ്റ്റാലിയോണ്‍ എന്‍ജിന് 5000 ആര്‍പിഎമ്മില്‍ 150 പിഎസ് കരുത്തും 1500 മുതല്‍ 3000 വരെ ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് , 6 സ്പീഡ് ഡിയര്‍ ബോക്‌സുകള്‍.
  • എക്‌സ്‌യുവി 500ല്‍ ഉപയോഗിക്കുന്ന 2.2 ലീറ്റര്‍ എം ഹോക്കിന്റെ പരിഷ്‌കരിച്ച രൂപമാണ് ഡീസല്‍ പതിപ്പില്‍. ഇതില്‍ 3750 ആര്‍പിഎമ്മില്‍ 130 പിഎസ് കരുത്തും 1600 മുതല്‍ 2800 വരെ ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കും. ഇതിലും 6 സ്പീഡ് ഓട്ടോമാറ്റിക് , 6 സ്പീഡ് ഡിയര്‍ ബോക്‌സുകള്‍.
  • ലോ, ഹൈ എന്നീ അനുപാതങ്ങളില്‍ ഫോര്‍വീല്‍ ഡ്രൈവ് ലഭിക്കും. മെക്കാനിക്കല്‍ ഡിഫ്രന്‍ഷ്യല്‍ ലോക്ക്, മുന്നിലേയും പിന്നിലേയും ആക്‌സിലുകളിലെ ബ്രേക്ക് ലോക്ക് ഡിഫ്രന്‍ഷ്യല്‍ ലോക്ക് എന്നിവയും നല്‍കിയിട്ടുണ്ട്.
  • 226 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്. 41.8 ഡിഗ്രി അപ്‌റോച്ച് ആങ്കിളും 36.8 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആങ്കിളും 27 ഡിഗ്രി ബ്രേക്ക് ഓവര്‍ ആങ്കിളും.
  • 650 എംഎം വരെ വെള്ളത്തിലൂടെ പുതിയ ഥാറിന് സഞ്ചരിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.
  • Read More : Click Here

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it