Begin typing your search above and press return to search.
മഹിന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോ, ചെലവ് കിലോമീറ്ററിന് 50 പൈസ!
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ അവതരിപ്പിച്ചു. ത്രീ വീൽസ് യുണൈറ്റഡ് എന്ന കമ്പനിയുമായി ചേർന്ന് നിർമ്മിക്കുന്ന 'ട്രിയോ' 2019 ൽ വിപണിയിൽ എത്തിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവ് വരുന്നുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നാല് മോഡലുകളാണ് ട്രിയോക്കുള്ളത്: ട്രിയോ എസ്.എഫ്.ടി (soft top), ട്രിയോ എച്ച്.ആർ.ടി (hard top), ട്രിയോ യാരി, ട്രിയോ യാരി എസ്.എഫ്.ടി, ട്രിയോ യാരി എച്ച്.ആർ.ടി. ആദ്യഘട്ടത്തില്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇവ ലഭ്യമാകൂ.
വില, സവിശേഷതകൾ
- ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ട്രിയോ. ട്രിയോ യാരി 5 സീറ്റർ ആണ്.
- ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ബംഗളൂരൂവിലെ എക്‌സ്‌ഷോറൂം വില.
- മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍.
- ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും.
- മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും.
- ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്.
- അടുത്ത വർഷത്തോടെ 2000 വാഹനങ്ങൾ നിരത്തിലിറക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.
- വാറന്റി സ്കീം: ട്രിയോക്ക് 50,000 കി.മീ /24 മാസം; യാരിയ്ക്ക് 30,000 കി.മീ /18.
Next Story
Videos