കളം നിറയാന്‍ മഹീന്ദ്ര; എത്തുന്നത് 5 ഇലക്ട്രിക് എസ്‌യുവികള്‍
എസ്‌യുവി മേഖലയില്‍ രാജ്യത്തെ ശക്തമായ സാന്നിധ്യം മഹീന്ദ്ര, ഇലക്ട്രിക് (Mahindra Electric) മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അഞ്ച് ഇലക്ട്രിക് എസ്‌യുവികളാണ് മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കുന്നത്. മഹീന്ദ്ര ഇവികള്‍ എത്തുക എക്‌സ്‌യുവി, ബിഇ എന്നിങ്ങനെ രണ്ട് ബ്രാന്‍ഡുകളിലാണ്
XUV.e8, XUV.e9 , BE.05, BE.07, BE.09 എന്നിവയാണ് ഈ അഞ്ച് എസ്‌യുവികള്‍. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇന്ത്യന്‍ ഗ്ലോബല്‍ (inglo) പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് മോഡലുകള്‍ ഒരുങ്ങുന്നത്. 2024 ഡിസംബറില്‍ എക്‌സ്‌യുവി.ഇ8 വിപണിയിലെത്തും. 2025ല്‍ ആയിരിക്കും എക്‌സ്‌യുവി.ഇ9ന്റെ വില്‍പ്പന ആരംഭിക്കുക. ഇരുമോഡലുകള്‍ക്കും എസ്‌യുവി 700ന് സമാനമായ ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്.
3 revolutionary e-SUVs under the BE brand & 2 new e-SUVs under the XUV brand for our iconic vehicles. A disruptive new electric platform called INGLO. Indian yet Global. So proud to announce this leap forward for Mahindra on the 75th anniversary of India's Independence! 🇮🇳 (2/2) pic.twitter.com/EFPhIpZkUb
— anand mahindra (@anandmahindra) August 15, 2022
സ്‌പോര്‍ട്‌സ് എസ്‌യുവി ആയ ബിഇ05വും 2025ല്‍ തന്നെയാവും കമ്പനി പുറത്തിറക്കുക. ദീര്‍ഘദൂര യാത്രയ്ക്ക് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന ബിഇ.07 വില്‍പ്പന ആരംഭിക്കുന്നത് 2026ല്‍ അയിരിക്കും. അതേ സമയം ബിഇ.09ന്റെ വിശദാംശങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.