അരങ്ങ് വാഴാന്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍, 27ന് അവതരിപ്പിക്കും

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ (Scorpio N27) പുത്തന്‍ പതിപ്പ് ജൂണ്‍ 27ന് അരങ്ങിലെത്തും. വരാനിരിക്കുന്ന 'സ്‌കോര്‍പിയോ എന്‍' ന്റെ വിശദാംശങ്ങള്‍ ചെറിയ ടീസറുകളിലൂടെ നിര്‍മാതാവ് പുറത്തുവിട്ടിട്ടുണ്ട്. എസ്യുവികളുടെ ബിഗ് ഡാഡി എന്ന വിശേഷണത്തോടെയാണ് മഹീന്ദ്ര പുതിയ 'സ്‌കോര്‍പിയോ എന്‍' ന്റെ ടീസറുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഏറെ സവിശേഷതകളുമായി വരുന്ന സ്‌കോര്‍പിയോ എന്‍ ഉയര്‍ന്ന കമാന്‍ഡ് സീറ്റിംഗ് വാഗ്ദാനം ചെയ്യുമെന്ന് പുതിയ ടീസര്‍ കാണിക്കുന്നു.

ഒരു ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്‌കോര്‍പിയോ എന്‍ നിര്‍മിച്ചിരിക്കുന്നത്. 6, 7 സീറ്റര്‍ ഓപ്ഷനുകളിലെത്തുന്ന എസ്യുവികളുടെ ബിഗ് ഡാഡിയില്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും ക്രോം ഗാര്‍ണിഷ് ഫോഗ് ലാമ്പുകള്‍, അലുമിനിയം ആക്സന്റുകളോടുകൂടിയ വീല്‍ ആര്‍ച്ചുകള്‍, സില്‍വര്‍ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം അഡ്രിനോക്സ് പവര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് ഫീച്ചേഴ്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ്ബോര്‍ഡ്, ഡോറുകള്‍, റൂഫ് എന്നിവയില്‍ സ്പീക്കറുകളുള്ള സോണി സൗണ്ട് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിന്റെ സവിശേഷതകള്‍. ആക്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയ്ക്കൊപ്പം ഉയര്‍ന്ന ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഡ്രൈവര്‍ ഡ്രോസൈനസ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ് എന്നിവ എസ്യുവിയുടെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനത്തില്‍ 6/7 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവ കൂടാതെ ടിപിഎംഎസും ലഭിക്കും. ഈ സവിശേഷതകളും പുതിയ സ്‌കോര്‍പിയോ എന്നില്‍ സ്ഥാപിച്ചിരിക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയും ക്രാഷ് ടെസ്റ്റുകളില്‍ മികച്ച സുരക്ഷാ റേറ്റിംഗ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എത്തുക.Related Articles

Next Story

Videos

Share it