പെട്രോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മഹീന്ദ്ര എക്‌സ് യു വി 300

വാഹനവിപണിയിലെ ശക്തമായ മത്സരം നേരിടുന്ന സെഗ്‌മെന്റായ എസ്.യു.വിയില്‍ കരുത്ത് തെളിയിക്കാന്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര. പെട്രോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എക്‌സ് യു വി 300 മഹീന്ദ്ര പുറത്തിറക്കിയതായി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്റ് എം) അറിയിച്ചു. ബ്ലൂസെന്‍സ് പ്ലസ് കണക്റ്റ് ചെയ്ത സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് പതിപ്പില്‍ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ മിഡ് വേരിയന്റ് മുതല്‍ ഇലക്ട്രിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുമെന്ന് എം ആന്റ് എം പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മഹീന്ദ്ര എക്‌സ്‌യുവി 300 പെട്രോള്‍ ഓട്ടോഷിഫ്റ്റ് ട്രാന്‍സ്മിഷന്‍ ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ) വേരിയന്റുകളില്‍ പുറത്തിറങ്ങും. പുതിയ സവിശേഷതകള്‍ക്കൊപ്പം, ഡബ്ല്യു 8 (ഒ) ഓട്ടോമാറ്റിക് വേരിയന്റ് പുതിയ ഡ്യുവല്‍-ടോണ്‍ റെഡ്, ഡ്യുവല്‍-ടോണ്‍ അക്വാമറൈന്‍ കളര്‍ സ്‌കീമുകളിലും ലഭ്യമാകും. ഓട്ടോ വേരിയന്റുകള്‍ക്ക് 9.95 ലക്ഷം രൂപ (എക്‌സ്-ഷോറൂം) യാണ് നിശ്ചയിച്ചിരിക്കുന്ന വില. പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് ഫെബ്രുവരി പകുതിയോടെ ആരംഭിക്കും.
1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് എക്‌സ് യു വി 300 മഹീന്ദ്രയുടെ പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടോ മോഡ്, മാനുവല്‍ മോഡ്, ക്രീപ്പ് ഫംഗ്ഷന്‍, ഇഎസ്സി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കിക്ക് ഡൗണ്‍ ഷിഫ്റ്റുകള്‍, അഡാപ്റ്റീവ് പെഡല്‍ റെസ്‌പോണ്‍സ്, ടാപ്പ്-ടു-സ്വിച്ച് തുടങ്ങിയ ഫീച്ചറുകളും പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നു.


Related Articles

Next Story

Videos

Share it