

ഇന്ത്യയിലെ പ്രമുഖ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ആദ്യ മുഖ്യധാരാ സിഎൻജി പാസഞ്ചർ വാഹനമായ എക്സ്‌യുവി 3എക്സ്ഒ ഇസഡ്എൻജി (XUV 3XO ZNG) ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതലാണ് ഈ പുതിയ വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പെട്രോൾ, സിഎൻജി മോഡുകളിലെ പ്രകടനമികവിലും അത്യാധുനിക സവിശേഷതകളിലും യാതൊരു വിട്ടവീഴ്ചയും ചെയ്യാതെയാണ് മഹീന്ദ്രയുടെ പുതിയ ചുവടുവെപ്പ്.
സിഎൻജി പാസഞ്ചർ വാഹനങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മികച്ച പ്രകടനമാണ് എക്സ്‌യുവി 3എക്സ്ഒ ഇസഡ്എൻജി കാഴ്ചവയ്ക്കുന്നത്. 1.2 ലിറ്റർ എംസ്റ്റാലിയൻ ടിസിഎംപിഎഫ്ഐ ടർബോചാർജ്ഡ് എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. സിഎൻജി, പെട്രോൾ മോഡുകളിൽ ഒരേപോലെ 82 കിലോവാട്ട് (kW) പവറും 200 എൻഎം (Nm) ടോർക്കും ഇത് ഉൽപ്പാദിപ്പിക്കുന്നു. ഇന്ത്യയിലെ സിഎൻജി പാസഞ്ചർ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന ടോർക്കാണിത് (1,500–3,500 ആർപിഎമ്മിൽ). നഗരങ്ങളിലും ഹൈവേകളിലും ഒരുപോലെ അനായാസമായ ആക്സിലറേഷനും ഡ്രൈവിംഗ് ആവേശവും ഇത് ഉറപ്പുനൽകുന്നു. സിഎൻജി മോഡിൽ വെറും 4.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും.
കുറഞ്ഞ ചെലവും ആഡംബര എസ്‌യുവി അനുഭവവും തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വാഹനം എത്തിയിരിക്കുന്നത്. കിലോഗ്രാമിന് 24.7 കിലോമീറ്റർ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. പരമ്പരാഗത സിഎൻജി വാഹനങ്ങളിൽ ബൂട്ട് സ്പേസ് നഷ്ടപ്പെടുന്ന പ്രശ്നത്തിന്പരിഹാരമാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. ഫ്ലോറിനടിയിലെ ഇരട്ട സിലിണ്ടർ സംവിധാനം വഴി പരന്ന ലോഡിംഗ് ഫ്ലോറും 270 ലിറ്റർ ഉപയോഗപ്രദമായ ബൂട്ട് സ്പേസും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്പെയർ വീൽ വാഹനത്തിന്റെ അടിഭാഗത്താണ് ക്രമീകരിച്ചിരിക്കുന്നത്.
മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിംഗ് നേടിയ പ്ലാറ്റ്‌ഫോമിലാണ് എക്സ്‌യുവി 3എക്സ്ഒ ഇസഡ്എൻജി നിർമിച്ചിരിക്കുന്നത്. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ, ഇഎസ്‌സി, ഐസോഫിക്സ് മൗണ്ടുകൾ എന്നിവ ഉൾപ്പെടെ 35-ലധികം സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ഗ്യാസ് ചോർച്ച കണ്ടെത്തിയാൽ വാഹനം സ്വയം പെട്രോൾ മോഡിലേക്ക് മാറുന്ന സവിശേഷതയും ഇതിലുണ്ട്. അടിസ്ഥാന വേരിയന്റിൽപ്പോലും 26.03 സെന്റിമീറ്റർ എച്ച്ഡി ടച്ച്‌സ്‌ക്രീൻ, ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകൾ, സ്കൈറൂഫ്, ഡോൾബി അറ്റ്‌മോസ് ഓഡിയോ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ലഭ്യമാണ്.
ഡ്രൈവിങ് പ്രേമികൾക്കായി ഒക്ടോബർ 15 മുതൽ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിഭിച്ചു. ഒക്ടോബർ 20 മുതൽ ഔദ്യോഗിക ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും (auto.mahindra.com) ബുക്കിംഗ് ആരംഭിക്കുന്നതോടൊപ്പം വാഹനങ്ങളുടെ ഡെലിവറിയും അന്ന് മുതൽ ആരംഭിക്കും.
Mahindra shakes up the CNG segment with the explosive XUV 3XO ZNG, combining 200 Nm turbo torque and 24.7 km/kg mileage starting at Rs 9.99 lakh.
Read DhanamOnline in English
Subscribe to Dhanam Magazine