''സര്‍ അനുഗ്രഹിക്കണം, 10 വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ ഞാന്‍ ഒരു എക്‌സ് യു വി വാങ്ങി''; യുവാവിന്റെ പോസ്റ്റിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി

ഇന്ത്യന്‍ വ്യവസായി എന്നതിനപ്പുറം യുവാക്കളെ ഏറെ പ്രചോദിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സറുമാണ് ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യാറുമുണ്ട്. 9.5 മില്യണോളം പോളോവേഴ്‌സാണ് അദ്ദേഹത്തിന് ട്വിറ്ററിലുള്ളത്. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഏറ്റവും പുതിയ ട്വീറ്റുകളിലൊന്നാണ് ചര്‍ച്ചയാകുന്നത്.

മഹീന്ദ്ര XUV 700 വാങ്ങിയ ചെറുപ്പക്കാരന്റെ ട്വീറ്റ് ആണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. പത്തു വര്‍ഷം കഷിടപ്പെട്ട് വാങ്ങിയ എക്‌സ് യു വിയാണിത്, സര്‍ അനുഗ്രഹിക്കണം എന്ന് കുറിച്ച ട്വീറ്റില്‍ ആനന്ദ് മഹീന്ദ്രയെ ടാഗും ചെയ്തിരുന്നു.
''താങ്കളാണ് മഹീന്ദ്ര വാഹനം വാങ്ങി ഞങ്ങളെ അനുഗ്രഹിച്ചിട്ടുള്ളത്. കടിനാധ്വാനത്തില്‍ നിന്നും താങ്കള്‍ സ്വന്തമാക്കിയ ഈ നേട്ടത്തിന് അഭിനന്ദനങ്ങള്‍'' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിന്റെ ഉള്ളടക്കം. വാഹനവുമായി അശോക് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ നില്‍ക്കുന്ന ചിത്രവും പോസ്റ്റിലുണ്ട്.
ഇത്തരം ചെറിയ ചില സന്തോഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ പല പ്രശ്‌നങ്ങളിലേക്കും പല പോസിറ്റീവ് വാര്‍ത്തകളിലേക്കും വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍. വയനാട്ടില്‍ വര്‍ഷങ്ങളായി വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ വായിക്കാന്‍ എത്തിച്ചു നല്‍കുന്ന 'സഞ്ചരിക്കുന്ന ലൈബ്രറി'യായ രാധാമണി എന്ന മധ്യവയ്‌സ്‌കയെക്കുറിച്ചുള്ള ബെറ്റര്‍ ഇന്ത്യയുടെ പോസ്റ്റും ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it