ജൂലൈയിലെ കാര്‍ വില്‍പ്പന; മേധാവിത്തവുമായി മാരുതി

രാജ്യത്ത് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റുപോയ കാറുകളുടെ പട്ടികയില്‍ മേധാവിത്തവുമായി മാരുതി സുസുകി. ആദ്യപത്തില്‍ ആറും മാരുതി സുസുകിയുടെ കാറുകളാണ്. പട്ടിക ഇതാ

മാരുതി സുസുകി വാഗണ്‍ ആര്‍
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഗണ്‍ ആര്‍ ആണ് ജൂലൈയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ മുന്നില്‍ 19,190 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വാഗണ്‍ ആര്‍ വിറ്റുപോയത്.
മാരുതി സുസുകി സ്വിഫ്റ്റ്
മാരതിയുടെ തന്നെ ഏറെ ജനകീയമായ മറ്റൊരു ഹാച്ച്ബാക്ക് സ്വിഫ്റ്റ് 16213 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്.
മാരുതി സുസുകി ബലേനോ
ജൂലൈയില്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ മൂന്നാം സ്ഥാനത്ത് മാരുതി സുസുകിയുടെ തന്നെ ബലേനോ ആണ്. 16103 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ മാസം ബലേനോ വിറ്റഴിക്കാനായത്.
ടാറ്റ നെക്‌സോണ്‍
ടാറ്റ നെക്‌സോണ്‍ ആണ് കഴിഞ്ഞ മാസം രാജ്യത്ത് കൂടുതല്‍ വിറ്റ കാറുകളില്‍ നാലാം സ്ഥാനത്ത്. 14295 യൂണിറ്റുകളാണ് ടാറ്റയുടെ എസ് യു വി വാഹനമായ നെക്‌സോണ്‍ ജൂലൈയില്‍ വിറ്റത്.
ഹ്യുണ്ടായ് ക്രെറ്റ
13790 യൂണിറ്റുകള്‍ വിറ്റ് ഹ്യൂണ്ടായുടെ ക്രെറ്റ ജൂലൈയില്‍ ഇന്ത്യയില്‍ വിറ്റ കാറുകളില്‍ അഞ്ചാമതെത്തി.
മാരുതി സുസുകി ആള്‍ട്ടോ
മാരുതി സുസുകി ആള്‍ട്ടോയും ജൂലൈയില്‍ വിറ്റത് 13790 യൂണിറ്റുകള്‍ തന്നെയാണ്.
മാരുതി സുസുകി ഡിസയര്‍
12597 യൂണിറ്റുകളാണ് മാരുതി സുസുകി ഡിസയര്‍ ജൂലൈയില്‍ രാജ്യത്ത് വിറ്റുപോയത്.
മാരുതി സുസുകി എര്‍ട്ടിഗ
പട്ടികയില്‍ മറ്റൊരു മാരുതി സുസുകി സാന്നിധ്യവുമായി എര്‍ട്ടിക. 10423 യൂണിറ്റുകളാണ് കാര്‍ കഴിഞ്ഞ മാസം വിറ്റത്.
ടാറ്റ പഞ്ച്
അടുത്തിടെ പുറത്തിറക്കിയ ടാറ്റയുടെ എസ് യു വി പഞ്ച് 10,414 യൂണിറ്റുകളുടെ വില്‍പ്പനയുമായി ആദ്യപത്തില്‍ ഇടംപിടിച്ചു.
ഹ്യുണ്ടായ് വെന്യു
ഹ്യൂണ്ടായിയില്‍ നിന്നുള്ള എസ് യു വി വാഹനം വെന്യു രാജ്യത്ത് കൂടുതല്‍ വിറ്റ കാറുകളില്‍ പെടുന്നു. 10321 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വെന്യു വിറ്റഴിക്കപ്പെട്ടത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it