മാരുതിയുടെ പുതിയ ബ്രെസ സി.എന്‍.ജി എത്തി

മാരുതി സുസുക്കി ബ്രെസയുടെ പുതിയ സി.എന്‍.ജി പതിപ്പ് 'ബ്രെസ എസ്-സി.എന്‍.ജി' വിപണിയിലെത്തി. നിലവിലെ ബ്രെസയിലുള്ള അതേ കെ-സീരീസ്, 1.5 ലിറ്റര്‍, ഡ്യുവല്‍-ജെറ്റ്, ഡ്യുവല്‍ വി.വി.ടി എന്‍ജിനാണുള്ളത്. 5000 ആര്‍.പി.എമ്മില്‍ 64.6 കെ.ഡബ്‌ള്യു കരുത്തുള്ള എന്‍ജിനാണിത്. പരമാവധി ടോര്‍ക്ക് 4200 ആര്‍.പി.എമ്മില്‍ 121.5 എന്‍.എം.

മികച്ച മൈലേജ്
കിലോഗ്രാമിന് 25.51 കിലോമീറ്ററാണ് പുതിയ ബ്രെസ എസ്-സി.എന്‍.ജി വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ എല്‍.എക്‌സ്.ഐ., വി.എക്‌സ്.ഐ., ഇസഡ്.എക്‌സ്.ഐ എന്നീ മൂന്ന് വകഭേദങ്ങളാണുള്ളത്. ഉയര്‍ന്ന പതിപ്പായ ഇസഡ്.എക്‌സ്.ഐയില്‍ ഇരട്ടനിറഭേദമുള്ള വേരിയന്റും ലഭ്യമാണ്.
9.14 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

പുതിയ മാരുതി സുസുക്കി ബ്രെസ എസ്-സി.എന്‍.ജിയുടെ അകത്തളം

പുതിയ മാരുതി സുസുക്കി ബ്രെസ എസ്-സി.എന്‍.ജിയുടെ അകത്തളം


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it