മാരുതിയുടെ പുത്തന്‍ എസ്.യു.വി ഫ്രോന്‍ക്‌സ് എത്തി

കോംപാക്റ്റ് എസ്.യു.വി ശ്രേണിയില്‍ മാരുതി സുസുക്കി ഒരുക്കിയ പുത്തന്‍ മോഡലായ ഫ്രോന്‍ക്‌സ് (Fronx) വിപണിയിലെത്തി. വീതിയേറിയ ബോണറ്റ്, സ്‌പോര്‍ട്ടീ ഭാവമുള്ള വലിയ വീല്‍ ആര്‍ച്ചുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങളോടെ എയറോഡൈനാമിക് ലുക്കുമായാണ് ഫ്രോന്‍ക്‌സിന്റെ വരവ്.

നെക്‌സ ഷോറൂം ശൃംഖലകളിലൂടെ വില്‍ക്കുന്ന ഫ്രോന്‍ക്‌സിന് രണ്ട് എന്‍ജിന്‍ വകഭേദങ്ങളാണുള്ളത്. 5,500 ആര്‍.പി.എമ്മില്‍ 100 പി.എസ് കരുത്തുള്ളതാണ് പുതിയ 1.0 ലിറ്റര്‍, കെ-സീരീസ് ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് ഡയറക്ട് ഇന്‍ജക്ഷന്‍ എന്‍ജിന്‍. ഇതിനൊപ്പം മാരുതി പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും നല്‍കിയിരിക്കുന്നു. 5-സ്പീഡ് മാനുവല്‍/6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ സംവിധാനങ്ങളാണ് ഇതിനൊപ്പമുള്ളത്.
6,000 ആര്‍.പി.എമ്മില്‍ 89.7 പി.എസ് കരുത്തുള്ളതാണ് അഡ്വാന്‍സ്ഡ് 1.2 ലിറ്റര്‍, കെ-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വി.വി.ടി എന്‍ജിന്‍. 5-സ്പീഡ് മാനുവല്‍/ 5-സ്പീഡ് എ.ജി.എസ് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് ഈ എന്‍ജിനൊപ്പമുള്ളത്. ഐഡില്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ടെക്‌നോളജി ഈ എന്‍ജിന്റെ മികവാണ്.
ഫീച്ചര്‍ സമ്പന്നം
ബലേനോയിലെ പോലെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ ഹെഡ് അപ്പ് ഡിസ്‌പ്ലേ (എച്ച്.യു.ഡി) ഫ്രോന്‍ക്‌സിലുമുണ്ട്. 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 9-ഇഞ്ച് എച്ച്.ഡി സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആര്‍ക്കമീസിന്റെ സൗണ്ട് സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ് ഫ്രോന്‍ക്‌സ്. 40 ഇന്റലിജിന്റ് കണക്ടഡ് ഫീച്ചറുകളോട് കൂടിയ സുസുക്കി കണക്റ്റ് ടെക്‌നോളജിയും സവിശേഷതയാണ്.
സുരക്ഷയ്ക്കും മുന്‍തൂക്കം
ആറ് എയര്‍ബാഗുകള്‍, 3-പോയിന്റ് ഇ.എല്‍.ആര്‍ സീറ്റ് ബെല്‍റ്റുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്‌റ്റോട് കൂടിയ ഇ.എസ്.പി., ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഐസോഫിക്‌സ് ചൈള്‍ഡ് സീറ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും ഫ്രോന്‍ക്‌സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിറവും വിലയും
ആകര്‍ഷകമായ പത്ത് നിറഭേദങ്ങളില്‍ ഫ്രോന്‍ക്‌സ് ലഭിക്കും. 1.2 ലിറ്റര്‍ എന്‍ജിന് സിഗ്മ 5 എം.ടി., ഡെല്‍റ്റ 5 എം.ടി തുടങ്ങി ഡെല്‍റ്റ പ്ലസ് എ.ജി.എസ് വരെ 5 വേരിയന്റുകളുണ്ട്. പ്രാരംഭ എക്‌സ്‌ഷോറൂം വില 7.46 ലക്ഷം രൂപ. ഉയര്‍ന്ന മോഡലിന്റെ എക്‌സ്‌ഷോറൂം വില 9.27 ലക്ഷം രൂപ.
1.0 ലിറ്റര്‍ എന്‍ജിനുള്ളത് ഡെല്‍റ്റ പ്ലസ് 5 എം.ടി മുതല്‍ ആല്‍ഫ ഡ്യുവല്‍ടോണ്‍ എ.ടി വരെ ഏഴ് വേരിയന്റുകള്‍. പ്രാരംഭവില 9.72 ലക്ഷം രൂപ. ഉയര്‍ന്ന മോഡലിന്റെ എക്‌സ്‌ഷോറൂം വില 13.13 ലക്ഷം രൂപ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it