

ചെറു വാണിജ്യ വാഹനശ്രേണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ച മിനി-ട്രക്കായ സൂപ്പർക്യാരിയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. സി.എൻ.ജി ക്യാബ് ഷാസി, സി.എൻ.ജി ഡെക്ക്, പെട്രോൾ ഡെക്ക്, പെട്രോൾ ക്യാബ് ഷാസി വേരിയന്റുകളുണ്ട്. സി.എൻ.ജി ക്യാബ്, പെട്രോൾ ക്യാബ് ഷാസി വേരിയന്റുകൾക്ക് 5.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സി.എൻ.ജി ഡെക്കിന് 6.30 ലക്ഷം രൂപ; പെട്രോൾ ഡെക്കിന് 5.30 ലക്ഷം രൂപ.
ഡ്യുവൽ വി.വി.ടി എൻജിൻ
മാരുതി സുസുക്കിയുടെ 1.2 ലിറ്റർ അഡ്വാൻസ്ഡ് കെ-സീരീസ് ഡ്യുവൽ വി.വി.ടി എൻജിനാണുള്ളത്. 80.7 പി.എസ് കരുത്തുള്ള 4-സിലിണ്ടർ എൻജിനാണിത്. 5-സ്പീഡ് മാനുവൽ ഗിയർ സംവിധാനവും നൽകിയിരിക്കുന്നു.
മുന്നിൽ ഡിസ്ക് ബ്രേക്ക്, റിവേഴ്സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, മുൻ മോഡലിനേക്കാൾ വലിയ സ്റ്റിയറിംഗ് വീൽ, വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന എൻജിൻ ഇമ്മൊബിലൈസർ സംവിധാനം എന്നിങ്ങനെ നിരവധി പുതുമകളോടെയാണ് പുത്തൻ സൂപ്പർക്യാരി എത്തുന്നത്. സി.എൻ.ജി പതിപ്പിന് (സൂപ്പർക്യാരി എസ്-സി.എൻ.ജി) അഞ്ച് ലിറ്റർ എമർജൻസി പെട്രോൾ ടാങ്കും മാരുതി നൽകിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine