രണ്ടുലക്ഷത്തിലധികം രൂപവരെ ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

ജനുവരി മുതല്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് മാരുതി സൂചിപ്പിച്ചിരുന്നു
രണ്ടുലക്ഷത്തിലധികം രൂപവരെ ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി
Published on

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണക്കമ്പനിയായ മാരുതി സുസുക്കി തിരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചു. കാഷ് ഡിസ്‌കൗണ്ടിന് പുറമേ എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യം എന്നീയിനങ്ങളിലും ഈ ഓഫർ നേടാം. ഈ മാസത്തേക്കാണ് ഓഫര്‍.

ഉത്പാദനച്ചെലവ് കൂടിയ പശ്ചാത്തലത്തില്‍ 2024 ജനുവരി മുതല്‍ മോഡലുകള്‍ക്ക് വില കൂട്ടുമെന്ന് മാരുതി വ്യക്തമാക്കിയിരുന്നു. വില വര്‍ധനയുടെ തോത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഡിസ്‌കൗണ്ട് ഓഫര്‍ ഇവയ്ക്ക്

മാരുതി അടുത്തിടെ വിപണിയിലെത്തിച്ച ജിംനി തണ്ടര്‍ എഡിഷന് വില എക്‌സ്‌ഷോറൂമില്‍ 10.74 ലക്ഷം രൂപ മുതലാണ്. രണ്ടുലക്ഷം മുതല്‍ 2.3 ലക്ഷം രൂപവരെ ഡിസ്‌കൗണ്ടില്‍ ഈ മോഡല്‍ വാങ്ങാവുന്ന ഓഫറാണ് ഈ മാസം മാരുതി നല്‍കുന്നത്.

മറ്റൊരു ശ്രദ്ധേയ മോഡലായ ഫ്രോന്‍ക്‌സിന് ഡിസ്‌കൗണ്ട് 40,000 രൂപവരെയാണ്. ഫ്രോന്‍ക്‌സിന്റെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്കാണ് ഓഫര്‍. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 25,000 മുതല്‍ 35,000 രൂപവരെയും ഡിസ്‌കൗണ്ട് ലഭ്യമാണ്. ഹൈബ്രിഡ് പതിപ്പിനും ഓഫര്‍ ബാധകമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com