സീറ്റ് ബെല്‍റ്റ് പണികൊടുത്തു; മാരുതി സുസുക്കിയും ടൊയോട്ട കിര്‍ലോസ്‌കറും വിവിധ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

സീറ്റ് ബെല്‍റ്റിലെ ഒരു ഘടകത്തിന് പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അത് പരിഹരിക്കാനായി മാരുതി സുസുക്കി വിവിധ മോഡലുകളില്‍ നിന്ന് മൊത്തം 9125 കാറുകള്‍ തിരിച്ചെടുക്കുന്നു. സിയാസ്, ബ്രെസ്സ, എര്‍ട്ടിഗ, എക്‌സ് എല്‍ 6, ഗ്രാന്‍ഡ് വിറ്റാര എന്നി വാഹനങ്ങളിലെ മുന്‍ നിര സീറ്റ് ബെല്‍റ്റുകളിലാണ് അപാകതകള്‍ കണ്ടെത്തിയത്.

നവംബര്‍ 2 മുതല്‍ 28 വരെ ഉല്‍പ്പാദിപ്പിച്ച വാഹനങ്ങളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. സീറ്റ് ബെല്‍റ്റുകള്‍ പരിശോധിച്ച് സൗജന്യമായി പ്രശ്നം പരിഹരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചു, ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്റ്ററില്‍ നിന്ന് അറിയിപ്പ് ലഭിക്കും. കുട്ടികളുടെ പൊക്കം അനുസരിച്ച് തോള്‍ ഭാഗത്തെ ബെല്‍റ്റ് ക്രമീകരണത്തിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.

ടൊയോട്ട കിര്‍ലോസ്‌കര്‍

ടൊയോട്ട കിര്‍ലോസ്‌കര്‍ അടുത്തിടെ പുറത്തിറക്കിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈഡര്‍ എന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിലും സീറ്റ് ബെല്‍റ്റുകള്‍ക്ക് പ്രശ്നം ഉണ്ടെന്ന് കമ്പനി സംശയിക്കുന്നു. ഈ മോഡല്‍ 994 വാഹനങ്ങളാണ് കമ്പനി തിരിച്ചെടുക്കുന്നത്.

കുട്ടികളുടെ പൊക്കം അനുസരിച്ച് തോള്‍ ഭാഗത്തെ ബെല്‍റ്റ് ക്രമീകരണത്തിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. 2022 ജൂലൈയില്‍ പുറത്തിറക്കിയ അര്‍ബന്‍ ക്രൂയിസര്‍ മോഡലിന് 10.48 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെ യാണ് വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it