സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു, വില്‍പ്പനയില്‍ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുകി

സിഎന്‍ജി വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി. സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ 10 ലക്ഷമെന്ന നേട്ടമാണ് മാരുതി സുസുകി സ്വന്തമാക്കിയത്. ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലേരിയോ, ഡിസയര്‍, എര്‍ട്ടിഗ, ഇക്കോ, സൂപ്പര്‍ കാരി, ടൂര്‍-എസ് എന്നിങ്ങനെ ഒമ്പത് മോഡലുകളിലാണ് കമ്പനി സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കുന്നത്. കൂടാതെ, ബലെനോ, സിയാസ് തുടങ്ങിയവയുള്ള നെക്സ ശ്രേണിയിലും സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കള്‍ക്ക് മിതമായ നിരക്കില്‍ ഇന്ധനം എത്തിക്കുന്ന നെക്സ ശ്രേണിയില്‍ സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന കാര്യവും മാരുതി പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതിയുടെ പ്രധാന എതിരാളികളായിട്ടുള്ള ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നീ കാര്‍ നിര്‍മാതാക്കളും സിഎന്‍ജി വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് എ10 നിയോസ്, ഔറ, ടാറ്റയുടെ ടിയാഗോ, ടിഗോര്‍ എന്നിവ അതത് മോഡലുകളുടെ ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളില്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ നിര്‍മിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന 50 ശതമാനം വര്‍ധിച്ച് 235,000-240,000 യൂണിറ്റുകളായി ഉയരുമെന്നാണ് മാരുതി സുസുകി പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തില്‍ 115,000 യൂണിറ്റുകളുടെ ഓര്‍ഡര്‍ കമ്പനിക്ക്് നല്‍കാനുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it